Webdunia - Bharat's app for daily news and videos

Install App

Bigg Boss Malayalam Season 6: ഇത് ജാസ്മിനൊരു കപ്പ് പദ്ധതിയോ? പുറത്തെ കാര്യങ്ങളെല്ലാം വെളിപ്പെടുത്തി സീക്രട്ട് ഏജന്റ്; ആരാധകര്‍ കലിപ്പില്‍

ജാസ്മിന്‍ വിന്നറാകാന്‍ വേണ്ടി ബിഗ് ബോസ് കളിക്കുകയാണെന്ന് പ്രേക്ഷകര്‍ വിമര്‍ശിച്ചു

രേണുക വേണു
ചൊവ്വ, 9 ഏപ്രില്‍ 2024 (13:10 IST)
Sai Krishnan, Jasmine - Bigg Boss Malayalam

Bigg Boss Malayalam Season 6: ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഒരുപാട് ആരാധകരും ഹേറ്റേഴ്‌സും ഉള്ള മത്സരാര്‍ഥിയാണ് ജാസ്മിന്‍. ഗബ്രിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ ജാസ്മിനെ വിമര്‍ശിക്കുന്നവരും പിന്തുണയ്ക്കുന്നവരും ഉണ്ട്. അതിനിടയിലാണ് ആറ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ ബിഗ് ബോസ് വീട്ടിലേക്ക് എത്തിയിരിക്കുന്നത്. ബിഗ് ബോസുമായി ബന്ധപ്പെട്ട് പുറത്തുനടക്കുന്ന ചര്‍ച്ചകളെ കുറിച്ചെല്ലാം അറിയുന്നവരാണ് ഇവര്‍ ആറ് പേരും. സീക്രട്ട് ഏജന്റ് എന്ന യുട്യൂബ് ചാനലിലൂടെ ശ്രദ്ധേയനായ സായ് കൃഷ്ണനാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ബിഗ് ബോസിലേക്ക് എത്തിയ ആറ് പേരില്‍ ഒരാള്‍. 
 
വീട്ടിലെത്തിയ സായ് കൃഷ്ണനുമായി ജാസ്മിന്‍ നടത്തിയ സംസാരമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ബിഗ് ബോസുമായി ബന്ധപ്പെട്ട് പുറത്ത് നടക്കുന്ന ചര്‍ച്ചകളും വിവാദങ്ങളും സായ് കൃഷ്ണന്‍ ജാസ്മിനോട് വെളിപ്പെടുത്തിയെന്നാണ് പ്രേക്ഷകരുടെ വിമര്‍ശനം. ഗബ്രിയുമായുള്ള സൗഹൃദത്തെ കുറിച്ച് അടക്കം സായ് കൃഷ്ണന്‍ ജാസ്മിനോട് സംസാരിച്ചിരുന്നു. വൈല്‍ഡ് കാര്‍ഡ് മത്സരാര്‍ഥികള്‍ പുറത്ത് നടക്കുന്ന കാര്യങ്ങള്‍ വീട്ടിലുള്ള മത്സരാര്‍ഥികളോട് വെളിപ്പെടുത്തരുതെന്ന് നിയമമുണ്ട്. എന്നാല്‍ ഈ നിയമം സായ് കൃഷ്ണന്‍ ലംഘിച്ചെന്നാണ് ആരോപണം.
 
ജാസ്മിന്‍ വിന്നറാകാന്‍ വേണ്ടി ബിഗ് ബോസ് കളിക്കുകയാണെന്ന് പ്രേക്ഷകര്‍ വിമര്‍ശിച്ചു. അല്ലെങ്കില്‍ സായ് കൃഷ്ണനെ ബിഗ് ബോസ് വിലക്കുകയെങ്കിലും ചെയ്യേണ്ടതായിരുന്നു. പ്രേക്ഷകരുടെ ഉള്ളിലിരുപ്പ് മനസിലാക്കി തുടര്‍ന്ന് കളിക്കാനുള്ള അവസരമാണ് ബിഗ് ബോസ് ജാസ്മിന് ഉണ്ടാക്കി കൊടുത്തിരിക്കുന്നതെന്നും പ്രേക്ഷകര്‍ വിമര്‍ശിക്കുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

ഈ രാജ്യങ്ങളില്‍ പോയാല്‍ പണിയെടുത്ത് മുടിയും; ജോലി സമയം കൂടുതലുള്ള രാജ്യങ്ങള്‍ ഇവയാണ്

പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ പീഡനശ്രമം : 32കാരനായ അദ്ധ്യാപകൻ പിടിയിൽ

വ്യാജ ഒപ്പിട്ട് ക്ലബിൻ്റെ 28 ലക്ഷം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് ചുമതല എല്‍ക്കും

അടുത്ത ലേഖനം
Show comments