Webdunia - Bharat's app for daily news and videos

Install App

Bigg Boss Malayalam Season 6: ഗബ്രി-ജാസ്മിന്‍ ലൗ ട്രാക്ക് പ്രേക്ഷകരെ വെറുപ്പിക്കുന്നു ! ഞങ്ങള്‍ ഒരുമിച്ച് ഒരു ബെഡില്‍ കിടന്നാല്‍ പോലും ഒന്നും നടക്കില്ലെന്ന് ജാസ്മിന്‍

കഴിഞ്ഞ എപ്പിസോഡില്‍ ഗബ്രിയുമായി തനിക്കുള്ള ബന്ധത്തെ മറ്റു മത്സരാര്‍ഥികള്‍ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്ന് ജാസ്മിന്‍ ആരോപിച്ചിരുന്നു

രേണുക വേണു
ബുധന്‍, 20 മാര്‍ച്ച് 2024 (17:14 IST)
Bigg Boss Malayalam Season 6

Bigg Boss Malayalam Season 6: ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ പ്രേക്ഷകരെ ബോറടിപ്പിച്ച് ഗബ്രി-ജാസമിന്‍ ലൗ ട്രാക്ക്. മുന്‍ സീസണുകളിലെ മത്സരാര്‍ഥികളെ പോലെ ലൗ ട്രാക്ക് പയറ്റി പിടിച്ചുനില്‍ക്കാനാണ് ഗബ്രിയും ജാസ്മിനും ശ്രമിക്കുന്നതെന്നാണ് പ്രേക്ഷകരുടെ ആരോപണം. നോമിനേഷനില്‍ വന്നാല്‍ ജാസ്മിന്‍ ചിലപ്പോള്‍ പുറത്താകുമെന്ന് പേടിച്ചാണ് ഗബ്രി ജാസ്മിനെ പവര്‍ റൂമിലേക്ക് കയറ്റിയതെന്നും ആരാധകര്‍ പറയുന്നു. 
 
ഗബ്രി എന്ത് തെറ്റ് ചെയ്താലും ജാസ്മിനും ജാസ്മിന്റെ ഭാഗത്തു നിന്ന് വീഴ്ച സംഭവിച്ചാല്‍ ഗബ്രിയും പരസ്പരം ന്യായീകരിക്കുകയാണ്. ഇത് ബിഗ് ബോസ് മലയാളം സീസണ്‍ 6 നെ മോശമാക്കുന്നു എന്നും തങ്ങളെ ബോറടിപ്പിക്കുന്നു എന്നും ആരാധകര്‍ കമന്റ് ചെയ്യുന്നു. ഐസ്‌ക്രീം വിവാദമുണ്ടായപ്പോള്‍ ഗബ്രി സംസാരിക്കേണ്ടിടത്ത് പകരം സംസാരിച്ചത് ജാസ്മിന്‍ ആണ്. ബിഗ് ബോസ് വീട്ടിലെ മറ്റു മത്സരാര്‍ഥികള്‍ പറയുന്നതു പോലെ ഗബ്രിയും ജാസ്മിനും പരസ്പരം വാല്‍ ആയാണ് വീടിനുള്ളില്‍ നടക്കുന്നതെന്ന് പ്രേക്ഷകരും പരിഹസിക്കുന്നു. 
 
കഴിഞ്ഞ എപ്പിസോഡില്‍ ഗബ്രിയുമായി തനിക്കുള്ള ബന്ധത്തെ മറ്റു മത്സരാര്‍ഥികള്‍ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്ന് ജാസ്മിന്‍ ആരോപിച്ചിരുന്നു. ' പുരോഗമന ചിന്തയുള്ളവരാണ് ആവശ്യമില്ലാത്തത് പറഞ്ഞു നടക്കുന്നത്. ഗബ്രി പെണ്ണാണെങ്കില്‍ അവര്‍ ഇങ്ങനെ പറയുമോ? പ്രണയം സ്ട്രാറ്റജി ആണെന്ന് വിശ്വസിക്കാനാണ് ഇവര്‍ക്ക് ഇഷ്ടം. നാഴികയ്ക്ക് നാല്‍പ്പത് വട്ടം ഞങ്ങള്‍ ഫ്രണ്ട്‌സാണേ എന്നു പറഞ്ഞു നടക്കേണ്ട ഗതികേടാണ്. ഞങ്ങള്‍ ആങ്ങളയും പെങ്ങളും ആണെങ്കില്‍ ഇവര്‍ ഇങ്ങനെ പറയോ? ഞാന്‍ ചാരാന്‍ ഒരു തോള് കാണുന്നത് അവനിലാണ്. അവന്റെ കൈ പിടിച്ചിരിക്കുമ്പോള്‍ എനിക്ക് ആശ്വാസമുണ്ട്. അവന്‍ എന്നെ ഗെയിമിന് വേണ്ടി പോലും പിന്നില്‍ നിന്ന് കുത്തില്ലെന്ന വിശ്വാസമുണ്ട്. ഞങ്ങള്‍ ഒരുമിച്ച് ഒരു ബെഡില്‍ കിടന്നാല്‍ പോലും ഒന്നും നടക്കില്ല. അവന്‍ അങ്ങനെ കിടക്കാന്‍ പോലും വരില്ല. അതാണ് ഞങ്ങള്‍ തമ്മിലുള്ള കണക്ഷന്‍,' ജാസ്മിന്‍ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

പനിക്കിടക്കയിൽ കേരളം, സംസ്ഥാനത്ത് എലിപ്പനി വ്യാപകം, ഒരു മാസത്തിനിടെ 8 മരണം

'എതിരെ വരുന്ന വാഹനത്തെ പോലും കാണാന്‍ കഴിയുന്നില്ല'; ഡല്‍ഹിയിലെ വായുനിലവാരം 'ഗുരുതരം'

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments