Webdunia - Bharat's app for daily news and videos

Install App

അഞ്ചാം പാതിരാ സൂര്യ ടി വിയില്‍ ഉടന്‍!

ഗേളി ഇമ്മാനുവല്‍
തിങ്കള്‍, 6 ഏപ്രില്‍ 2020 (15:10 IST)
മലയാള സിനിമയില്‍ അടുത്തകാലത്തിറങ്ങിയ ഏറ്റവും മികച്ച ചിത്രമായിരുന്നു അഞ്ചാം പാതിരാ. തിയേറ്ററില്‍ ഗംഭീര വിജയം നേടിയ ഈ സിനിമ മിഥുന്‍ മാനുവല്‍ തോമസ് എന്ന സംവിധായകന്‍റെ ആദ്യത്തെ ത്രില്ലര്‍ മൂവിയായിരുന്നു. കുഞ്ചാക്കോ ബോബന്‍ നായകനായ അഞ്ചാം പാതിരാ റിലീസായി ഇത്രയും നാള്‍ കഴിഞ്ഞിട്ടും ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ റിലീസായിട്ടില്ല.
 
അഞ്ചാം പാതിരായ്‌ക്ക് ഒപ്പവും അതിനുശേഷവും റിലീസ് ചെയ്‌ത മറ്റ് ചിത്രങ്ങളൊക്കെ അമസോണ്‍ പ്രൈം പോലെയുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ വന്നപ്പോള്‍ ഈ സിനിമ മാത്രം എത്തിയില്ല. ഈ ലോക്‍ഡൌണ്‍ കാലത്ത് ഏറ്റവുമധികം അന്വേഷണം വന്നത് അഞ്ചാം പാതിരായേക്കുറിച്ചായിരുന്നു. എന്ന് ഇതിന്‍റെ ഡിജിറ്റല്‍ റിലീസ് വരും എന്ന ചോദ്യത്തിന് ഒടുവില്‍ സംവിധായകന്‍ തന്നെ മറുപടി നല്‍കിയിരിക്കുന്നു.
 
അഞ്ചാം പാതിരായുടെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ഈ മാസം പത്താം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30ന് സൂര്യ ടിവിയില്‍ എന്നാണ് മിഥുന്‍ മാനുവല്‍ തോമസ് അറിയിച്ചിരിക്കുന്നത്. ദുഃഖവെള്ളിയാഴ്ച ദിനം വൈകുന്നേരം സൂര്യ ടി വിയില്‍ സം‌പ്രേക്ഷണം ചെയ്യുന്ന ഈ സിനിമ സമീപകാല ടിവി റേറ്റിങുകളെയെല്ലാം പിന്തള്ളുമെന്നാണ് പ്രതീക്ഷ.
 
അതേസമയം, ചിത്രത്തിന്‍റെ ഔദ്യോഗിക ഡിജിറ്റല്‍ റിലീസ് എന്നാണെന്ന് സംവിധായകന്‍ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ചിത്രം അധികം വൈകാതെ തന്നെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ എത്തുമെന്നാണ് പ്രതീക്ഷ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments