Webdunia - Bharat's app for daily news and videos

Install App

കട്ടയ്‌ക്ക് കൂടെ നിന്ന എല്ലാവരോടും നന്ദി, സംസാരിച്ചിട്ട് 65 ദിനങ്ങൾ,അവളുടെ വിളിക്കായി കാത്തിരിക്കുന്നു: വീണ നായരുടെ ഭർത്താവ് പറയുന്നു

അഭിറാം മനോഹർ
തിങ്കള്‍, 9 മാര്‍ച്ച് 2020 (12:53 IST)
ബിഗ്ബോസ് റിയാലിറ്റി ഷോയിൽ നിന്നും പുറത്തായ നടി വീണ നായർക്ക് സ്നേഹസന്ദേശവുമായി ഭർത്താവ് അമൻ. ഷോയിൽ നിന്നും പുറത്തായതിൽ അല്പം ദുഖവും ഏറെ സന്തോഷവും ഉണ്ട്. അവളോട് ഒന്ന് സംസാരിച്ചിട്ട് പോലും 65 നാളുകളായി. ഇതുവരെയും വീണയുടെ വിളി എത്തിയിട്ടില്ലെന്നും ആ വിളിയ്‌ക്ക് ജീവിതത്തിൽ ഇതുവരെയും അനുഭവിക്കാത്ത ഒരു ആകാംക്ഷയുണ്ടെന്നും അമൻ പറയുന്നു.
 
അമന്റെ ഫേസ്‌ബുക്ക് കുറിപ്പ് വായിക്കാം 
 
പ്രിയപ്പെട്ടവരെ, അങ്ങനെ ബിഗ്‌ബോസ് ഹൌസിൽ നിന്നും 'എന്റെ പെണ്ണ്' പുറത്തേക്ക്. അൽപ്പം ദുഖവും ഏറെ സന്തോഷവും. കാരണം, 65 ദിവസങ്ങൾ ആയി ഞാൻ അവളോട്‌ സംസാരിച്ചിട്ട്. ജീവിതത്തിൽ ഇതുവരെയും അനുഭവിക്കാത്ത ഒരു ആകാംഷയുണ്ട് ആ വിളിക്ക് വേണ്ടിയുള്ള ഈ കാത്തിരിപ്പിന്.
 
ഇതിലൊക്കെ ഉപരി ഈ ദിവസങ്ങളിൽ കട്ടക്ക് കൂടെ നിന്ന നിങ്ങളോടാണ് വലിയ നന്ദി. സ്നേഹ സന്ദേശങ്ങൾക്ക്, പിൻബലത്തിന്, ആരോപണങ്ങൾക്ക്, വിലയിരുത്തലിന്, ശാസനക്കു, വിമർശനങ്ങൾക്ക്, പരിഹാസത്തിന്, ട്രോളുകൾക്ക് എല്ലാറ്റിനും ഹൃദയത്തിന്റെ ഭാഷയിൽ മനസ്സ് നിറഞ്ഞ നന്ദി.പുറത്താകാതെ തുടരുന്ന ബാക്കി മത്സരാർത്ഥികൾക്ക് ആശംസകൾ. ഇനി വീണ വന്നിട്ട് അവൾ എഴുതും സാവകാശം. ഞാൻ ഈ പേജിൽ നിന്നു വിടവാങ്ങുന്നു. GOOD BYE.
 
ഒരിക്കൽക്കൂടി നന്ദി, എന്ന്‌ വീണയുടെ 'കണ്ണേട്ടൻ'. ഇതുവരെ അവളുടെ വിളി വന്നിട്ടില്ല. ഹെസ്സ സ്ട്രീറ്റിലെ ( ദുബായ് ) ഇനോക് പമ്പിൽ നിന്നാണ് ഈ എഴുതുന്നത്. ഇനി വിളി വന്നിട്ടേ മുന്പോട്ടുള്ളു. ഇന്ന് ദുബായിക്ക് ഭയങ്കര സൗന്ദര്യം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments