Webdunia - Bharat's app for daily news and videos

Install App

'കൂടുതൽ കളിക്കാൻ നിന്നാൽ അടിച്ച് ചുമരിൽ കയറ്റും’- ശ്വേതയ്ക്ക് പേളിയോട് ഇത്ര വൈരാഗ്യമെന്താ?

എന്നെ പുറത്താക്കാനായിട്ടാണെങ്കിലും എല്ലാവരും ഒന്നിച്ചല്ലോ, അതുമതിയെന്ന് പേളി

Webdunia
വെള്ളി, 27 ജൂലൈ 2018 (10:54 IST)
സംഭവബഹുലമായ കഥഗതിയിലൂടെയാണ് റിയാലിറ്റി ഷോയായ ബിഗ് ബോസ് കടന്നു പോകുന്നത്. എപ്പോൾ ആർക്ക് എന്ത് സംഭവിക്കുമെന്ന് മുൻകൂട്ടി പ്രവചിക്കാൻ സാധിക്കുകയില്ല. ഒരു മാസം പിന്നിട്ടിരിക്കുകയാണ് ബിഗ് ബോസ്. 
 
കഴിഞ്ഞ ഒരാഴ്ചയായി പേളി മാണിയാണ് ഹൌസിലെ പ്രധാന ചർച്ചാ വിഷയം. വീടിനുള്ളിലെ ഭൂരിഭാഗം ആളുകളും പേളിക്കെതിരാണ്. സാബു, ശ്വേത, ദിയ, രഞ്ജിനി എന്നിവർ പേളിയെ പുറത്താക്കാനുള്ള പരിപാടിയിലാണ്. അടുത്ത എവിക്ഷനിൽ പേളിയെ എല്ലാവരും നോമിനേറ്റ് ചെയ്യാനുള്ള സാധ്യതയാണുള്ളത്. അതിനുള്ള കരുക്കളാണ് ഇപ്പോൾ ഹൌസിൽ നടന്നുകൊണ്ടിരിക്കുന്നത്.
 
നിലവിൽ, അരിസ്റ്റോ സുരേഷ്, ശ്രീനിഷ് എന്നിവർ മാത്രമാണ് പേളിക്കൊപ്പം ഉള്ളത്. കഴിഞ്ഞ ദിവസം പേളി ശ്വേതയ്ക്കെതിരെ പ്രതികരിച്ചതാണ് ഇപ്പോൾ ബിഗ് ബോസ് ഹൗസിൽ പുകയുന്ന പ്രശ്നം. നിങ്ങൾ മിണ്ടാതിരിക്കു നിങ്ങൾക്ക് വേട്ട് ലഭിക്കുമെന്ന് പേളി ശ്വേതയോട് പറഞ്ഞത് ബിഗ് ബോസ് ഹൗസിൽ വലിയ ചർച്ചയായിരിക്കുകയാണ്.
 
പേളി ആർട്ടിഫിഷ്യലായിട്ടാണ് പെരുമാറുന്നതെന്ന് ശ്വേത സാബുവിനോട് പറഞ്ഞു. ഇനിയൊരു പ്രശ്നം ഉണ്ടായാൽ പേളിയെ അടിച്ച് ചുമരിൽ കയറ്റുമെന്നും ഏതെങ്കിലും ഹുക്കിന്റെ മുകളിൽ താൻ തൂക്കിയിടുമെന്നും ശ്വേത പറഞ്ഞു. 
 
അതേസമയം, തന്നെ പുറത്താക്കാനായിട്ടാണെങ്കിലും ഹൌസിലുള്ള എല്ലാവരും ഒന്നിച്ചല്ലോ അതുമതിയെന്നാണ് പേളി പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments