Webdunia - Bharat's app for daily news and videos

Install App

ഇനി ഒന്നും ഒളിക്കാനില്ല? ശ്രീനിഷിനെ കെട്ടിപ്പിട്ടിച്ച് പേളി, പേടിച്ചുവെന്ന് ശ്രീനിഷ്!

ശ്രീനിഷിനോട് അധികം കമ്പനി വേണ്ടെന്ന് പേളിയുടെ മമ്മി?

Webdunia
തിങ്കള്‍, 6 ഓഗസ്റ്റ് 2018 (10:57 IST)
ബിഗ് ബോസിൽ ഹൌസിലെ ഓരോ സംഭവങ്ങളും ഏറെ ആകംഷയോടെയാണ് പ്രേക്ഷകർ കാണുന്നത്. ഹൗസിൽ തിളങ്ങി നിൽക്കുന്ന പ്രണയിതാക്കൾ എന്ന നിലയിൽ പേളിയുടെയും ശ്രീനിഷിന്റെയും ഓരോ സംഭാഷണങ്ങളും വളരെ കൌതുകത്തോടെയാണ് എല്ലാവരും കാണുന്നത്. 
 
ഇന്നലെ കഴിഞ്ഞ എലിമിനേഷനിൽ ശ്രീനിഷ്, പേളി, ബഷീർ, ദിയ, അർച്ചന എന്നിവരായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ പേളിയും അർച്ചനും സേഫ് ആണെന്ന് മോഹൻലാൽ നേരത്തേ അറിയിച്ചു. പേളി സേഫാണെന്ന് അറിയിച്ചത് പേളിയുടെ മമ്മി ആയിരുന്നു. കഴിഞ്ഞ ദിവസത്തെ സാങ്കൽ‌പ്പിക ഫോൺ വിളിയിൽ നന്നായി പെർഫോം ചെയ്തതിന്റെ അടിസ്ഥാനത്തിൽ വിജയിച്ച പേളിക്ക് മമ്മിയോട് സംസാരിക്കാനുള്ള അവസരം ബിഗ് ബോസ് ഒരുക്കിയിരുന്നു. 
 
പേളിയുടെ വസ്ത്രത്തിൽ എപ്പോഴും ഒരു സ്മൈലി ചിഹ്നം കാണും. എന്നാൽ ഇത്തവണത്തെ എലിമിനേഷനിൽ അത് താരത്തിന്റെ കൈകളിൽ ഇല്ലായിരുന്നു. പകരം ശ്രീനിഷിന്റെ ഷർട്ടിലായിരുന്നു അതുണ്ടായിരുന്നത്. ശ്രീനി സേഫാണെന്ന് മോഹൻലാൽ അറിയിച്ചപ്പോൾ പേളി കെട്ടിപിടിച്ച് ആശംസകൾ അറിച്ചു.  
 
പേളി മമ്മിയുമായി സംസാരിച്ചപ്പോൾ ഹാപ്പിയായില്ലേ എന്ന് ശ്രീനി പേളിയോട് ചോദിച്ചു. ഇപ്പോൾ മനസിൽ നിന്ന് വലിയൊരു ഭാരം ഇറങ്ങി പോയെന്നും സമാധാനമായെന്നും പേളി പറഞ്ഞു. മമ്മി ഹാപ്പിയായി ഇരിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്നും പേളി പറഞ്ഞു. താനുമായി അധികം കമ്പനി വേണ്ടെന്ന് മമ്മി പറയുമോ എന്ന താൻ പേടിച്ചുവെന്ന് ശ്രീനി തമാശ രൂപേണേ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments