Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഈ ധിക്കാരത്തിന് ചിലപ്പോൾ വലിയ വില കൊടുക്കേണ്ടി വരും, കന്യാസ്ത്രീകൾ കുറിച്ചത് പുതുചരിത്രം: സാറാ ജോസഫ്

ഈ ധിക്കാരത്തിന് ചിലപ്പോൾ വലിയ വില കൊടുക്കേണ്ടി വരും, കന്യാസ്ത്രീകൾ കുറിച്ചത് പുതുചരിത്രം: സാറാ ജോസഫ്
, ചൊവ്വ, 11 സെപ്‌റ്റംബര്‍ 2018 (09:14 IST)
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയ്ക്ക് പിന്തുണയുമായി പരസ്യമായി സമരം ചെയ്ത ആറ് കന്യാസ്ത്രീകൾക്ക് പിന്തുണയുമായി എഴുത്തുകാരി സാറ ജോസഫ്. ഫേസ്ബുക്കിലൂടെയായിരുന്നു സാറാ ജോസഫിന്റെ പ്രതികരണം. 
 
പോസ്റ്റിന്റെ പൂർണരൂപം:
 
കന്യാസ്ത്രീകൾ അവരുടെ ശക്തി സ്വയം തിരിച്ചറിയണം.അവർ കഠിനമായി അദ്ധ്വാനിച്ചു സ്വതന്ത്രമായി സ്വന്തം സ്ഥാപനം പടുത്തുയർത്തുന്ന സ്ത്രീ സമൂഹമാണ്. തൊഴിലെടുക്കുന്ന കന്യാസ്ത്രീകൾ അവരുടെ വരുമാനം സ്വന്തമായി ഉപയോഗിയ്ക്കുകയില്ല. അത് സ്വന്തം കമ്യൂണിറ്റിയുടെ വളർച്ചക്കായിട്ടാണ് ഉപയോഗിക്കുന്നത്. കന്യാമഠങ്ങളോട് ചേർന്ന് ഒരു പാട് പാവങ്ങൾക്ക് തൊഴിൽ നല്കുന്ന വിധം കൃഷി, കന്നുകാലി വളർത്തൽ, സ്കൂൾ, ആശുപത്രികൾ തുടങ്ങിയവയും കന്യാസ്ത്രീകൾ പതുക്കെ വളർത്തിക്കൊണ്ടുവരുന്നു. അനാഥാലയങ്ങൾ, വൃദ്ധമന്ദിരങ്ങൾ , തുടങ്ങി സേവനത്തിന്റെ വഴികളും ഒട്ടേറെ.
 
ഇതൊന്നും വിമർശനാതീതമാണെന്ന് ഞാൻ പറയുകയല്ല. സ്ത്രീകളുടെ കൂട്ടായ്മാശക്തിയുടെ മാതൃകകൾ എന്ന നിലയിൽ വിമർശനങ്ങൾക്കപ്പുറത്ത് അനേകം നിലകളിൽ കന്യാസ്ത്രീകൾ മികവ് പുലർത്തുന്നുണ്ട് എന്ന് സൂചിപ്പിക്കുകയാണ്.
 
നിങ്ങൾ രണ്ടേക്കർ തരിശുനിലം കന്യാസ്ത്രീകൾക്ക് നല്കൂ .ഏതാനും വർഷങ്ങൾക്കുള്ളിൽ അവരത് പൂങ്കാവനമാക്കിയിരിക്കും. അവരോടൊപ്പം ചെടികളും മരങ്ങളും പൈക്കളും കോഴിയും താറാവും അനാഥക്കുഞ്ഞുങ്ങളും നിരാലംബ സ്ത്രീകളും വൃദ്ധരും തൊഴിലാളികളും ഒക്കെയടങ്ങിയ ഒരു ലോകവും വളർന്നു വരുന്നുണ്ടാവും.
 
സഹനം ശീലമാക്കിയവരെങ്കിലും, ' നീതിക്കുവേണ്ടി ദാഹിക്കുന്നവർ ഭാഗ്യവാന്മാർ ' എന്ന ക്രിസ്തുവചനം പിന്തുടർന്ന് സ്വന്തം സഹോദരിക്ക് നീതിയ്ക്കായി പോരാടാൻ മുന്നോട്ടുവന്ന ആറു കന്യാസ്ത്രീകൾക്ക് അഭിവാദ്യങ്ങൾ !
 
ഈ ധിക്കാരത്തിന് ചിലപ്പോൾ വലിയ വില കൊടുക്കേണ്ടി വരുമെങ്കിലും ഇവർ ചരിത്രം കുറിച്ചത് ഭാവിയിലെ വലിയ വിമോചനത്തിനാണ്.
 
ഈ സന്ദർഭത്തിൽ സെയിൽസ് ഗേൾസിന്റെ ചരിത്രത്തിലാദ്യമായി മുതലാളിയെ വെല്ലുവിളിച്ചു കൊണ്ട് ചരിത്രം സൃഷ്ടിക്കാനിറങ്ങിയ കല്യാൺ സാരീസിലെ ആറ് സ്ത്രീകളെ ആദരപൂർവം ഓർക്കുന്നു. അവർ ഉണ്ടാക്കിക്കൊടുത്ത നേട്ടമാണ്, ഈയടുത്ത് കേരള സർക്കാർ കൊണ്ടുവന്ന നിയമ പരിരക്ഷ .
 
ഒപ്പം സിനിമാരംഗത്തെ പിടിച്ചുകുലുക്കിയ WC C യിലെ പെൺകുട്ടികളെയും ഓർക്കുന്നു അന്തസ്സോടെ, ആത്മാഭിമാനത്തോടെ, സ്ത്രീകൾ മുന്നോട്ടുവെയ്ക്കുന്ന ഓരോ ചുവടും സമൂഹത്തെ മാറ്റി മറിക്കുക തന്നെ ചെയ്യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'വായമൂടെടാ പിസി’- കന്യാസ്ത്രീയെ അധിക്ഷേപിച്ച പൂഞ്ഞാര്‍ എംഎല്‍എയെ തേച്ചൊട്ടിച്ച് സോഷ്യൽ മീഡിയ