Webdunia - Bharat's app for daily news and videos

Install App

കണ്ണ് തുറന്നെങ്കിലും ലക്ഷ്മിയെ കാണിക്കാതെ മകളുടെ മൃതദേഹം സംസ്കരിച്ചു, ബാലഭാസ്കറിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല

Webdunia
വെള്ളി, 28 സെപ്‌റ്റംബര്‍ 2018 (11:29 IST)
വാഹനാപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന ബാലഭാസ്‌ക്കറും ഭാര്യ ലക്ഷ്‌മിയുടെയും ചികിത്സയ്ക്കായി എയിംസിൽ നിന്നും വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ എത്തിക്കാൻ സംസ്ഥാന സർക്കാർ നീക്കം.
 
ലക്ഷ്മി കണ്ണ് തുറന്നെങ്കിലും ആരോഗ്യനിലയിൽ വലിയ മാറ്റമൊന്നും കാണാൻ കഴിയുന്നില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ബാലഭാസ്കറിന്റെ ആരോഗ്യനിലയിലും മാറ്റമില്ല. നട്ടെല്ലിലെ ശസ്ത്രക്രിയയ്ക്കു ശേഷം ബാലഭാസ്കർ വെന്റിലേറ്ററിൽ തന്നെ തുടരുകയാണ്. ഇതിനിടെ ലക്ഷ്മിക്കു ഇന്നലെ രാത്രി ഒരു ശസ്ത്രക്രിയ കൂടി നടത്തിയിരുന്നു.
 
ഇടയ്ക്ക് കണ്ണ് തുറന്നപ്പോൾ ലക്ഷ്മി മകൾ തേജ്വസിനിയെ കുറിച്ച് അന്വേഷിച്ചിരുന്നു. എന്നാൽ, ഇരുവരേയും അറിയിക്കാതെ മകളുടെ മൃതദേഹം ഇന്നലെ സംസ്‌കരിച്ചു. വട്ടിയൂർക്കാവ് തിട്ടമംഗലത്തുള്ള ലക്ഷ്മിയുടെ കുടുംബവീട്ടുവളപ്പിലാണ് ശവസംസ്കാരച്ചടങ്ങു നടന്നത്.
 
ബാലഭാസ്‌ക്കറിനെയും ലക്ഷ്‌മിയേയും കാണിച്ചതിന് ശേഷം മാത്രമേ തേജ്വസിനിയുടെ മൃതദേഹം സംസ്‌കരിക്കുകയുള്ളൂ എന്ന് കുടുംബക്കാർ ആദ്യം പറഞ്ഞിരുന്നെങ്കിലും ഡോക്‌ടർമാരുടെ നിർദ്ദേശപ്രകാരമാണ് വ്യാഴാഴ്‌ചതന്നെ സംസ്‌കാരം നടത്തിയത്. ബുധനാഴ്‌ച പോസ്‌റ്റുമോർട്ടം ചെയ്‌ത മൃതദേഹം എംബാം ചെയ്‌ത് സൂക്ഷിച്ചിരിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments