ഡൽഹി: റിപ്പബ്ലിൽ ദിന പരേഡിൽ ഏറ്റവും മികച്ച നിശ്ചല ദൃശ്യത്തുനുള്ള പുരസ്കാരം ഉത്തർപ്രദേശിന്. രമക്ഷേത്രത്തിന്റെ മാതൃകയ്ക്കായിരുന്നു ഉത്തർപ്രദേശിന്റെ നിശ്ചലദൃശ്യത്തിൽ പ്രധാന്യം നൽകിയിരുന്നത്. 'അയോധ്യ ഉത്തർപ്രദേശിന്റെ സാംസ്കാരിക പൈതൃകം എന്ന വിഷയത്തിലായിരുന്നു. മുന്നിൽ വാത്‌മീകി മഹർഷി പിന്നിൽ രാമക്ഷേത്രത്തിന്റെ മാതൃകയുമുള്ള നിശ്ചല ദൃശ്യം യുപി അവതരിപ്പിച്ചത്. ഇതാദ്യമായാണ് അയോധ്യ റിപ്പബ്ലിക് ദിന പരേഡിൽ നിശ്ചല ദൃശ്യമായി ഇടംപിടിയ്ക്കുന്നത്. തൃപുര, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങൾ രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി. 32 നിശ്ചല ദൃശ്യങ്ങളാണ് ഇക്കുറി റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്തത്.