Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഭക്ഷണത്തിൽ രാസവിഷം കലർത്തി ഐഎസ്ആർഒ ശാസ്ത്രജ്ഞനെ വധിയ്ക്കാൻ ശ്രമം: സംഭവം ഇസ്രോ ആസ്ഥാനത്തുവച്ച്

ഭക്ഷണത്തിൽ രാസവിഷം കലർത്തി ഐഎസ്ആർഒ ശാസ്ത്രജ്ഞനെ വധിയ്ക്കാൻ ശ്രമം: സംഭവം ഇസ്രോ ആസ്ഥാനത്തുവച്ച്
, ബുധന്‍, 6 ജനുവരി 2021 (08:49 IST)
ബെംഗളുരു: ഭക്ഷണത്തിൽ മാരക രാസവിഷം കലർത്തിൽ തന്നെ കൊലപ്പെടുത്താൻ ശ്രമം നടന്നതായി ഐഎസ്ആർഒയിലെ മുതിർഞ്ഞ ശാസ്ത്രജ്ഞൻ. ഇസ്രോ ഉപദേശകനായി പ്രവർത്തിയ്കുന്ന തപൻ മിശ്രയാണ് ഫെയ്സ്ബുക്കിലുടെ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയത്. മൂന്ന് വർഷം മുൻപ് നടന്ന സംഭവമാണ് തപൻ മിശ്ര ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തിയത്.
 
2017 മെയ് 23 ഇസ്രോ ആസ്ഥാനത്ത് നടന്ന സ്ഥാനക്കയറ്റ അഭിമുഖത്തിനിടെ ഭക്ഷണത്തിൽ അർസെനിക് ട്രൈയോക്സൈഡ് എന്ന് മാരക വിഷം ഭക്ഷണത്തിൽ കലർത്തി തന്നെ കൊലപ്പെടുത്താൻ ശ്രമം നടന്നു എന്നാണ് തപൻ മിശ്ര വെളിപ്പെടുത്തിയിരിയ്ക്കുന്നത്. വിഷബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സ നടത്തിയതിന്റെ രേഖകളും തപൻ മിശ്ര പങ്കുവച്ചിട്ടുണ്ട്. ഉച്ച ഭക്ഷണത്തിന് ശേഷം നൽകിയ ലഘുഭക്ഷണത്തിലെ ദോശയിലോ ചട്നിയ്ലോ ആവാം വിഷം കലർത്തിയത് എന്ന് തപൻ മിശ്ര പറയുന്നു. അതേസമയം ഐഎസ്ആർഒ ഇതിൽ പ്രതികരിച്ചിട്ടില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉദ്ഘാടനത്തിന് മുൻപ് വൈറ്റില മേൽപ്പാലം തുറന്ന് വാഹനങ്ങളെ കടത്തിവിട്ടു, മൂന്നുപേർ പിടിയിൽ