കൊവിഡ് പ്രതിരോധത്തിനായി ഒരേസമയം രണ്ട് വാക്സിനുകൾക്ക് അനുമതി നൽകിയ ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന തലവൻ. ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിൻ ഉത്പാദകരെന്ന നിലയിൽ മഹാമാരിയെ പിടിച്ചുകെട്ടാനുള്ള ഇന്ത്യയുടെ നീക്കം മികച്ചതാണെന്ന് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രസ് അഥനോം ഗബ്രിയോസെസ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചുകൊണ്ടായിരുന്നു ലോകാരോഗ്യ സംഘടന തലവവന്റെ പ്രതികരണം.
മഹാമാരിയെ പിടിച്ചുകെട്ടാൻ ഇന്ത്യ നിരന്തരമായി നിർണായക നടപടികൾ കൈക്കൊള്ളുകയും ദൃഢനിശ്ചയത്തോടെ പ്രവർത്തിയ്കുകയും ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാവ് എന്ന നിലയിൽ ഇത് ഏറെ മികച്ചതാണ്. നമ്മൾ ഒരുമിച്ച് പ്രവർത്തിച്ചാൽ എല്ലായിടത്തും ദുർബലരായവരെ മഹാമാരിയിൽനിന്നും രക്ഷിയ്ക്കുന്നതിന് ഫലപ്രദമായ വാക്സിൻ ഉപയോഗിയ്ക്കുന്നു എന്ന് ഉറപ്പാക്കാനാകും.