Webdunia - Bharat's app for daily news and videos

Install App

ടോക്കിയോയിലെ ഈ റെസ്റ്റൊറെന്റ് മനുഷ്യമാംസം വിളമ്പും, വാർത്തയുടെ വാസ്തവം തേടിപ്പോയവർ കണ്ടെത്തിയത് ഇങ്ങനെ !

Webdunia
ശനി, 1 ജൂണ്‍ 2019 (14:40 IST)
മനുഷ്യമാംസം വിഭവങ്ങളാക്കി പരസ്യമായി വിൽക്കുന്ന ഒരു റെസ്റ്റോറെന്റോ എന്ന് നമ്മൾ അമ്പരപ്പോടെ ചോദിച്ചുപോകും. ജപ്പാനിലെ ഒരു റെസ്റ്റോറെന്റിൽ മനുഷ്യമാസംസം കൊണ്ടുണ്ടാക്കിയ വിഭവങ്ങൾ നിയമവിധേയമായി തന്നെ വിളമ്പുന്നു എന്ന വാർത്തയാണ് ഫെയ്‌സ്ബുക്കിലൂടെ ലോകമെമ്പാടും പ്രചരിച്ചത്. മനുഷ്യമാംസം ജപ്പാനിലെ റെസ്റ്റോറെന്റിൽനിന്നു രുചിച്ച ഒരു വ്യക്തിയുടെ അനുഭവം വെളിപ്പെടൂത്തുന്ന വർത്തയാണ് ദ് യൂത്ത് എന്ന വെബിസൈന്റെ പേരിൽ ഫെയിസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത്.
 
'World's First Restaurant Serving Human Meat Opens In Japan' എന്ന തലവാചകത്തോടുകൂടിയാണ് ഫെയിസ്ബുക്കിൽ വാർത്ത പ്രത്യക്ഷപ്പെട്ടത്. ടോക്കിയോയിലെ 'The Resoto ototo no shoku ryohin' എന്ന റെസ്റ്റൊറെന്റിൽ നിയമ വിധേയമയി തന്നെ മനുഷ്യ മാംസം കൊണ്ടുള്ള വിഭവങ്ങൾ വിളമ്പുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു. 'ഭക്ഷ്യയോഗ്യനായ സഹോദരൻ; എന്നാണ് റെസ്റ്റൊറെന്റീന്റെ പേരിൻറ്റെ അർത്ഥം.
 
മനുഷ്യ മാംസം കഴിക്കുന്നത് 2014ൽ ജപ്പാനിൽ നിയമവിധേയമാക്കി എന്നും റിപ്പോർട്ടിൽ അവകാശപ്പെട്ടിരുന്നു. ഒരു അർജന്റീനിയൻ ടൂറിസ് ഈ റെസ്റ്റോറെന്റിൽനിന്നും മനുഷ്യ മാംസം കഴിച്ചു എന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. നിരവധിപേർ ഈ വർത്ത ഫെയിസ്ബുക്കിലൂടെ ഷെയർ ചെയ്തു. എന്നൽ ആളുകളെ കബളിപ്പിക്കുന്നതിന് വേണ്ടി മനപ്പൂർവം കെട്ടിച്ചമച്ച ഒരു റിപ്പോർട്ടാണ് ഇതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. 
 
വാർത്തയുടെ ആധികാരികതയിൽ ഉറപ്പില്ലെന്ന് ഈ വാർത്ത പബ്ലിഷ് ചെയ്ത വെബ്സൈറ്റിൽ തന്നെർ പറയുന്നുണ്ട്. റിപ്പോർട്ടുകൾ പ്രചരിച്ചതോടെ ടോക്കിയോയിൽ മനുഷ്യ മാംസം വിളമ്പുന്ന റെസ്ടോറെന്റുകൾ ഇല്ല എന്നും. മനുഷ്യ മാംസം കഴിക്കുന്നത് ജപ്പാനിൽ നിയമവിധേയമല്ലെന്നും അമേരിക്കയിലെ ജാപ്പനിസ് എംബസി വ്യക്തമാക്കിയിരുന്നു. ഫെയ്സ്ബുക്കിൽ ഇപ്പോഴും ഈ വാർത്ത പ്രചരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments