Webdunia - Bharat's app for daily news and videos

Install App

ചക്ക വൃത്തികെട്ടതും രുചിയില്ലാത്തതുമായ പഴമെന്ന് ബ്രിട്ടീഷപത്രമായ ‘ഗാർഡിയൻ‘, കണക്കിന് ചീത്തവിളിച്ച് മലയാളികൾ !

Webdunia
ശനി, 30 മാര്‍ച്ച് 2019 (16:32 IST)
ചക്കയെന്ന് കേട്ടാൽ നമ്മൾ മലയാളികളുടെ വായിൽ കപ്പലോടാൻമാത്രം വെള്ളം നിറയും. ചക്കയുടെ രുചിയും ഗൂണവും അത്രത്തോളം നമുക്ക് ഇഷ്ടമാണ്. നമ്മുടെ നാട്ടിൽ ചക്കക്കുള്ള പ്രാധാന്യവും ഫലത്തിന്റെ ആരോഗ്യ ഗുണങ്ങളും കണക്കിലെടുത്താണ് ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചത്. അങ്ങനെയുള്ള ചക്കയെ ആരെങ്കിലും മോശമായി ചിത്രീകരിച്ചാൽ നമ്മൾ അടങ്ങിയിരിക്കുമോ ?
 
ചക്ക ഒരു വൃത്തികെട്ട പഴമാണെന്ന് ലേഖനം പ്രസിദ്ധീകരിച്ച ദ ഗാർഡിയൻ എന്ന ബ്രിട്ടീഷ് പത്രത്തെ കനക്കിന് ചീത്ത വിളിക്കുകയാണ് ഇപ്പോൾ മലയാളികൾ. ഗർഡിയനിൽ പ്രസിദ്ധീകരിച്ച ‘Jackfruit is a vegan sensation - could I make it taste delicious at home?‘ എന്ന ലേഖനത്തിൽ കഴ്ചയിൽ വൃത്തികെട്ടതും പ്രത്യേകമായ മണമുള്ളതും കൃഷി ചെയ്യാൻ സാധിക്കാത്തതുമായ ഫലം എന്നാണ് ചക്കയെ കുറിച്ച് പറയുന്നത്. ചക്ക ഒട്ടും രുചിയില്ലാത്ത പഴമാണെന്നും ലേഖനത്തിൽ പറയുന്നുണ്ട്.
 
ഇത് കണ്ട മലയാളികൾക്ക് സഹിക്കാൻ കഴിഞ്ഞില്ല. ഗർഡിയന്റെ ലേഖനത്തെ വിമർശിച്ചുകൊണ്ട് നിരവധി മലയാളികളാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. ‘ചക്ക ഇഷ്ടപ്പെടാത്തവരെ എനിക്ക് സുഹൃത്തായി കാണാൻ സാധിക്കില്ല‘ എന്നുപോലും രഞ്ജിനി എം എന്ന ഒരു മലയാളി പ്രതികരിച്ചു. അത്യന്തം ആരോഗ്യ ഗുണങ്ങളൂള്ള ചക്കയെ കുറിച്ച് തെറ്റായ വിവരങ്ങൾ നൽകി ലേഖനം പ്രസിദ്ധീകരിച്ചതിൽ ഗാർഡിയനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയരുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments