Webdunia - Bharat's app for daily news and videos

Install App

കഴുത്തിൽ കയർ കുടുങ്ങി പിടഞ്ഞ് അഞ്ചുവയസുകാരൻ, രക്ഷയായത് സഹോദരിയുടെ മനഃസാന്നിധ്യം, വീഡിയോ !

Webdunia
തിങ്കള്‍, 5 ഓഗസ്റ്റ് 2019 (18:42 IST)
ലിഫ്‌റ്റിനുള്ളിൽ കഴുത്തിൽ കയർ കുടുങ്ങി അപകടത്തിൽപ്പെട്ട അഞ്ച് വയസുകാരനെ രക്ഷപ്പെടുത്തി സഹോദരി. തുർക്കിയിലെ ഇസ്താംബുളിലാണ് സംഭവം ഉണ്ടായത്. അഞ്ച് വയസുകാരന്റെ കൈവഷം ഉണ്ടായിരുന്ന കയർ ലിഫ്റ്റിന്റെ വാതിൽ അടഞ്ഞതോടെ കഴുത്തിൽ കുടുങ്ങുകയായിരുന്നു.   
 
അഞ്ച് വയസുകാരനും സഹോദരിയും മറ്റൊരു കുട്ടിയോടൊപ്പം കളിക്കാൻ പോകുന്നതിനിടെയായിരുന്നു അപകടം കുട്ടി കളിക്കാനായി കയ്യിൽ കരുതിയിരുന്ന കയർ ലിഫിറ്റിന്റെ വാതിൽ അടഞ്ഞതോടെ പകുതിയോളം വാതിലിനു പുറത്തായി ഇതൊടേ കയർ കുട്ടിയുടെ കഴുത്തിൽ കുരുങ്ങി മുറുകുകയായിരുന്നു.
 
ഉടൻ തന്നെ സഹോദരി ലിഫ്റ്റിലെ അപായ ബട്ടൺ പ്രസ് ചെയ്ത് ലിഫ്റ്റ് നിർത്തി. ശ്വാസം കിട്ടാതെ പിടയുകയായിരുന്ന സഹോദരന്റെ കഴുത്തിൽനിന്നും കയർ വേർപ്പെടുത്തി. കഴുത്തിന് പരിക്കേറ്റെങ്കിലും കുട്ടി രക്ഷപ്പെട്ടു. അതിവേഗത്തിൽ പെൺകുട്ടി ലിഫ്റ്റ് നിർത്തിയില്ലായിരുന്നു എങ്കിൽ ദാരുണമായ അപകടം ഉണ്ടാകുമായിരുന്നു.
 
ലിഫ്‌റ്റിലെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. നിരവധിപേരാണ് പെൺകുട്ടിയുടെ മന‌ഃസാനിധ്യത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. പെൺകുട്ടിയുടെ ധൈര്യത്തെ സമ്മതിക്കുന്നു എന്നാണ് പലരും സാമൂഹ്യ മാധ്യമങ്ങളിൽ കമന്റ് ചെയ്തത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments