Webdunia - Bharat's app for daily news and videos

Install App

14 കാരനായ സഞ്ജുവിനോട് നീ അടുത്ത ധോണിയാകും എന്ന് ഞാൻ പറഞ്ഞിരുന്നു, ആ സമയം എത്തിക്കഴിഞ്ഞു: ശശി തരൂർ

Webdunia
തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2020 (09:25 IST)
കിങ്സ് ഇലവൻ പഞ്ചാബ്, രാജസ്ഥാൻ റോയൽസ് മത്സരത്തിലെ സഞ്ജുവിന്റെ മികച്ച പ്രകടനത്തെ പ്രശംസിച്ച് ശശി തരൂർ എംപി. 14 കാരനായ സഞ്ജുവിനോട് അടുത്ത ധോണിയാകുമെന്ന് പറഞ്ഞിരുന്നു എന്ന് ശശി തരൂർ ഓർത്തെടുത്തു. ഐപിഎൽ മത്സര ശേഷം ട്വിറ്ററിലൂടെയായിരുന്നു ശശി തരൂരിന്റെ പ്രതികരണം.  
 
'എത്ര മനോഹരമായ വിജയം. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി സഞ്ജു സാംസണിനെ എനിയ്ക്ക് അറിയാം. അടുത്ത ധോണിയായി ഒരിയ്ക്കൽ മാറുമെന്ന് സഞ്ജുവിന് 14 വയസുള്ളപ്പോൽ തന്നെ ഞാൻ പറഞ്ഞിട്ടുണ്ട്. ആ ദിവസം വന്നെത്തിയിരിയ്ക്കുന്നു. ഐ‌പിഎലിലെ മനോഹരമായ രണ്ട് ഇന്നിങ്‌സുകൾക്ക് ശേഷം ലോകത്തിലെ ക്ലാസിക് താരമായി നീ അറിയെപ്പെടും' ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.
 
ധോണിയ്ക്ക് പകരക്കാരായി കണക്കാക്കപ്പെടുന്ന രണ്ട് താരങ്ങൾ തമ്മിലുള്ള മത്സരം കൂടിയാണ് ഇന്നലെ നടന്നത്. പഞ്ചാബ് നായകൻ കെ എൽ രാഹുൽ ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ സ്ഥാനം തന്റെ കയ്യിൽ സുരക്ഷിതമെന്ന് ഇതിനോടകം തന്നെ തെളിയിച്ചിട്ടുമുണ്ട്. ഇന്ത്യൻ ടീമിൽ വേണ്ടത്ര അവസരങ്ങൾ ലഭിയ്ക്കുന്നില്ല എന്നതാണ് സഞ്ജു നേരിടുന്ന പ്രധാന പ്രശ്നം. ഈ ഐ‌പിലിലൂടെ സെലക്ടർമാരുടെയും ടീം മാനേജ്മെന്റിന്റെയും ശ്രദ്ധ പിടിച്ചുപറ്റുകകൂടിയാണ് സഞ്ജുവിന്റെ ലക്ഷ്യം.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments