Webdunia - Bharat's app for daily news and videos

Install App

പൊരിച്ച മത്തി ടീമിന്റെ ഗൂഢോദ്ദേശം താങ്കൾ തിരിച്ചറിയാതെ പോയോ? - ബിജിപാലിനോട് സന്ദീപ് വാര്യര്‍

ചിപ്പി പീലിപ്പോസ്
തിങ്കള്‍, 30 ഡിസം‌ബര്‍ 2019 (16:28 IST)
സംഗീത സംവിധായകന്‍ ബിജിബാലിനെ വിമര്‍ശിച്ച്‌ യുവമോര്‍ച്ചാ നേതാവ് സന്ദീപ് വാര്യരുടെ
ഫെയ്‌സ് ബുക്ക് പോസ്റ്റ്. നാട്ടുകാരുടെ കയ്യിൽ നിന്നും പിരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ എത്രയും പെട്ടെന്ന് നിക്ഷേപിച്ച് കണക്ക് പുറത്തുവിടണമെന്ന് സന്ദീപ് വാര്യർ കുറിപ്പിൽ പറയുന്നു. 
 
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
 
ബിജിപാൽ , താങ്കളിലെ സംഗീതജ്ഞനെ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. സിനിമ കാണാനും പാട്ട് കേൾക്കാനും ഇഷ്ടപ്പെടുന്ന സാധാരണ മലയാളി മാത്രമാണ്.
 
താങ്കൾ നേതൃത്വം നൽകുന്ന കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്ന പേരിൽ നവംബർ ഒന്നിന് നടത്തിയ കരുണ സംഗീത നിശയുടെ കണക്ക് ഇതുവരെ പുറത്ത് വിടാത്തത് എന്തുകൊണ്ടാണ് ? ഒരു രൂപ ചിലവില്ലാതെ നടത്തിയ പരിപാടിയിൽ നിന്നും എത്ര കോടി ടിക്കറ്റ് , സ്പോൺസർ ഇനങ്ങളിലായി ലഭിച്ചു ? മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമടച്ചോ ? രേഖകൾ എവിടെ ?
 
ഇത്രയും ചോദ്യങ്ങൾ കണ്ടില്ലെന്ന് നടിച്ച് എത്ര കാലം മുന്നോട്ട് പോകാനാവും താങ്കൾക്ക് ? സഹജീവി സ്നേഹം എന്ന മലയാളി നന്മയെ ചൂഷണം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്താനുള്ള പൊരിച്ച മത്തി ടീമിന്റെ ഗൂഢോദ്ദേശം താങ്കൾ തിരിച്ചറിയാതെ പോയതാണോ ?
 
ഈ ചോദ്യങ്ങളെ അവഗണിച്ച് മുന്നോട്ട് എത്ര കാലം പോകാനാകും നിങ്ങൾക്ക് ?
 
നാട്ടുകാരുടെ കയ്യിൽ നിന്നും പിരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ എത്രയും പെട്ടെന്ന് നിക്ഷേപിച്ച് കണക്ക് പുറത്തുവിട്ടാൽ കൂടുതൽ മാനക്കേട് ഒഴിവാക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments