നമ്മുടെ നാട്ടിലെ വിവാഹ ചടങ്ങുകളിൽ എപ്പോഴും എന്തെങ്കിലുമൊക്കെ പരാതികൾ ഉണ്ടാകും. ഭക്ഷണത്തെ ചൊല്ലിയുള്ളതാവും മിക്ക പരാതികളും. ഇത്തരത്തിൽ ഭക്ഷണത്തെ ചൊല്ലിയുള്ള ഉത്തരം തർക്കം കൈവിട്ട കളിയായി മറിയതിന്റെ വർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഉത്തർപ്രദേശിലെ ഖേരി ജില്ലയിലെ ലക്ഷ്മിപൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
ചിക്കനെ ചൊല്ലി ബന്ധുക്കൾ ഏറ്റുമുട്ടിയതൊടെ കല്യാണം തന്നെ മുടങ്ങി. ഇരു വീട്ടുകാരുടെയും ഭാഗത്തുനിന്നും 50 പേർ മാത്രമേ വിവാ സൽകാരത്തിൽ പങ്കെടുക്കു എന്നായിരുന്നു വധുവിന്റെയും വരന്റെയും വീട്ടുകാർ തമ്മിലുള്ള ധാരണ. എന്നാ 70 പേർ വരനോടൊപ്പം സൽക്കാരത്തിൽ പങ്കെടുക്കാൻ എത്തിയതോടെയാണ് പ്രശ്നങ്ങൾ ഉണ്ടായത്.
വരന്റെ ബന്ധുക്കളുടെ പ്രത്യേക നിർദേശത്തെ തുടർന്നാ ചിക്കൻ വിഭവം വിവാഹ സൽക്കാരത്തിനായി വധുവിന്റെ വീട്ടുകാർ ഒരുക്കിയത്. 50 പേർക്ക് മാത്രമേ ഇത് തികയുമായിരുന്നുള്ളു. ഇതോടെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറക്കണം എന്ന് വധുവിന്റെ വീട്ടുകാർ വരന്റെ ബന്ധുക്കളോട് ആവശ്യപ്പെട്ടു
എന്നാൽ വധിവിന്റെ ബന്ധുക്കളുടെ ഈ അവശ്യം കേട്ടതോടെ വഴക്ക് ആരംഭിക്കുകകയായിരുന്നു. വഴക്ക് പിന്നീട് ഗുരുതര കയ്യാംകളിയിലേക്ക് നീങ്ങി. ഇരുകൂട്ടരും പരസ്‌പരം ഏറ്റുമുട്ടുക തന്നെ രക്തം വാർന്നൊലിച്ച നിലയിലായിരുന്നു ഇരു ഭാഗത്തെ ബന്ധുക്കൾ ഒടുവിൽ പൊലീസ് എത്തിയാണ് കൈയ്യാംകളിക്ക് അവസാനമിട്ടത്.