ഇന്ത്യയിൽ കോൺഗ്രസ് കടുത്ത തകർച്ചയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന് ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്നെടുപ്പോടെ വ്യക്തമാണ്, കഴിഞ്ഞ തവണത്തേ അപേക്ഷിച്ച് നേരിയ അശ്വസം എന്നതല്ലാതെ. കോഗ്രസിന്റെ പരമ്പരാഗത കോട്ടകളിൽ പോലും ബി ജെ പി അട്ടിമറി വിജയം സ്വന്തമാക്കുന്ന കഴ്ചയാണ് തിരഞ്ഞെടുപ്പ് ഫലം സമ്മാനിച്ചത്.
സ്വന്തം മണ്ഡലം പൊലും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗന്ധിക്ക് നഷ്ടമായി. കേരളം ഉൾപ്പടെയുള്ള അപൂർവം ഇടങ്ങളിൽ മാത്രമാണ് കോൺഗ്രസിന് തനിച്ച് നേട്ടം ഉണ്ടാക്കാനായത്. തമിഴ്നാട്ടിലെ വിജയങ്ങൾ ഡി എം കെയുടെ സപ്പോർട്ട്‌കൊണ്ട് മാത്രം സ്വന്തമാക്കാൻ സാധിച്ചവയാണ്. പ്രദേശിക പാർട്ടികൾ കോൺ;ഗ്രസിനോളം വളരുന സ്ഥിതി വിശേഷം രാജ്യത്തുണ്ടായിരിക്കുന്നു.
വലിയ പരാജയം തന്നെ കോൺഗ്രസ് ഏറ്റുവാങ്ങിയിരിക്കുന്നു. എന്നാൽ അത് ഉൾകൊണ്ട് കൂടുതൽ ശക്തമായ പ്രവർത്തിക്കുക എന്നത് മാത്രമാണ് തിരികെ വരാനുള്ള ഏക മാർഗം എന്നാൽ. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പരാജയത്തിന്റെ നിരാശയിൽ ഒളിച്ചോടുകയാണ് എന്നതാണ് വസ്തവം. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഹുൽ രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട് അതിനെ വ്യക്തിപരമായ തീരുമാനമായി കാണാം.
എന്നാൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് അംഗങ്ങളെ കാണാൻ കോൺഗ്രസ് അധ്യക്ഷൻ തയ്യാറായില്ല എന്നു മാത്രമല്ല. തുടർന്നുള്ള ദിവസങ്ങളിലെ യോഗങ്ങളും കൂടിക്കാഴ്ചകളും റദ്ദു ചെയ്യാനും രാഹുൽ ഗാന്ധി നിർദേശം നൽകി. മുൻപും ഇത്തരം ഒരു ഒളിച്ചോട്ടം രാഹുൽ ഗാന്ധിയിൽ നിന്നു ഉണ്ടായതാണ്. എന്നാൽ കോൺഗ്രസിന്റെ നിലവിലെ അവസ്ഥ കൂടുതൽ പരുങ്ങലിലാക്കുക മാത്രമാണ് ഇത് ചെയ്യുക.
പ്രതിസന്ധികളെ നേരിടാൻ കരുത്തില്ലാത്ത വ്യക്തിയെ എങ്ങനെ ഇന്ത്യൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാനാകും എന്ന ചോദ്യം എതിരാളികൾ ഉന്നയിക്കുകയും ചെയ്യും. ഈ ചോദ്യത്തെ രാഷ്ട്രീയമായി നേരിടണമെന്നുവക്കാം. പക്ഷേ പാർട്ടിയുടെ ദേശീയ അധ്യക്ഷൻ തന്നെ കാര്യങ്ങളിൽ നിന്നും ഒളിച്ചോടിയാൽ കീഴ് ഘടകങ്ങളിൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ കോൺഗ്രസിന്റെ അടിത്തറയെ തന്നെ ബാധിക്കും. അടിത്തറ ശക്തമാക്കേണ്ട സമയത്ത് ഇത്തരം പ്രവണകൾ കോൺഗ്രസിന്റെ അവസ്ഥ അപകടത്തിലാക്കും.