Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പീഡനക്കുരുക്കില്‍ വീണ് നിര്‍മാതാവ്, വിലപേശല്‍ 6 കോടിക്ക്; നടിയുടെ പരാതി ബ്ലാക്മെയിലിംഗ് - ഫോണ്‍ സംഭാഷണം പുറത്ത്

പീഡനക്കുരുക്കില്‍ വീണ് നിര്‍മാതാവ്, വിലപേശല്‍ 6 കോടിക്ക്; നടിയുടെ പരാതി ബ്ലാക്മെയിലിംഗ് - ഫോണ്‍ സംഭാഷണം പുറത്ത്
കൊച്ചി , ഞായര്‍, 20 ജനുവരി 2019 (14:56 IST)
സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്‌ദ്ധാനം നിർമാതാവ് നടിയെ പീഡിപ്പിച്ചുവെന്ന കേസിൽ  വഴിത്തിരിവ്. നടന്നത് പണത്തിനായി യുവതി നടത്തിയ ബ്ലാക്മെയിലിംഗ് ആണെന്നാണ് റിപ്പോര്‍ട്ട്.

പീഡിപ്പിച്ചെന്ന പരാതി പൊലീസില്‍ നല്‍കിയ ശേഷം പ്രതിയായ നിർമാതാവിനെ നടി ഫോണിൽ വിളിച്ച് പണം ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നതോടെയാണ് സംഭവത്തിനു പിന്നിലെ സത്യാവസ്ഥ പുറത്തുവന്നത്.

നിർമാതാവില്‍ നിന്ന് ആറുകോടിയാണ് കൊച്ചിക്കാരിയായ യുവതി ആവശ്യപ്പെട്ടത്. പ്രതിയായ നിർമാതാവിന് കോടതി ജാമ്യം നൽകിയത് ഈ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലാണ്.

സിനിമയി അവസരം നല്‍കാമെന്ന് പറഞ്ഞ് ഫ്ലാറ്റിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് എറണാകുളം നോർത്ത് പൊലീസില്‍ നല്‍കിയ പരാതിയില്‍ യുവതി പറയുന്നത്. കേസ് നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് യുവതി പണം ആവശ്യപ്പെട്ടത്. കേസില്‍ നിന്ന് പിന്മാറണമെങ്കില്‍ ആറ് കോടി നല്‍കണമെന്നാണ് നടി പറയുന്നത്.

കേസ് നല്‍കുന്നതിന് മുമ്പും അതിനു ശേഷവും ഇരുവരും തമ്മിൽ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്ന് കണ്ടെത്തി. “കാശല്ലേ വേണ്ടത്, അൽപം കാത്തിരിക്കണം, തരാം, ഉണ്ടാക്കണം, തരില്ല എന്ന് പറഞ്ഞില്ലല്ലോ“ - എന്ന് നിര്‍മാതാവ് യുവതിയോട് ഫോണില്‍ പറയുന്നുണ്ട്. ദിലീപിനെ പോലെ ചേട്ടൻ നാറാനാണോ..? എന്നും യുവതി ചോദിക്കുന്നുണ്ട്.

വൈശാഖ് രാജൻ നിർമിച്ച് 2015ൽ പുറത്തിറങ്ങിയ ചങ്ക്സ് എന്ന സിനിമയിൽ ഏതാനും രംഗങ്ങളിൽ അഭിനയിച്ച കൊച്ചിക്കാരിയായ യുവതിയെ 2017 ജൂലൈയിൽ നിര്‍മാതാവ് പീഡിപ്പിച്ചുവെന്നാണ് കേസ്.

എന്നാല്‍, പരാതി നല്‍കുന്നതിന് മുമ്പും ഇരുവരും കൂടിക്കാഴ്‌ചകള്‍ നടത്തുകയും ഫോണില്‍ സംസാരിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. പലപ്പോഴും നിര്‍മാതാവിനെ വിളിച്ചുവരുത്തിയിരുന്നത് നടി തന്നെയായിരുന്നു. ഈ ബന്ധം ഒന്നര വര്‍ഷത്തോളം തുടരുകയും ചെയ്‌തു. ഇതിനു ശേഷമാണ് യുവതി പണം ആവശ്യപ്പെട്ടതും പൊലീസില്‍ പരാതി നല്‍കിയതും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരും ശ്രദ്ധിച്ചില്ല, 49 ദിവസത്തെ സമരം പരാജയം; സെക്രട്ടേറിയറ്റിന് മുന്നിലെ സമരം ബിജെപി അവസാനിപ്പിച്ചു