Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ആരും ശ്രദ്ധിച്ചില്ല, 49 ദിവസത്തെ സമരം പരാജയം; സെക്രട്ടേറിയറ്റിന് മുന്നിലെ സമരം ബിജെപി അവസാനിപ്പിച്ചു

ആരും ശ്രദ്ധിച്ചില്ല, 49 ദിവസത്തെ സമരം പരാജയം; സെക്രട്ടേറിയറ്റിന് മുന്നിലെ സമരം ബിജെപി അവസാനിപ്പിച്ചു
തിരുവനന്തപുരം , ഞായര്‍, 20 ജനുവരി 2019 (12:15 IST)
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസിന് നാരങ്ങാനീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്.

49 ദിവസം നീണ്ട സമരം പൂര്‍ണവിജയമായിരുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു. ഒരുഘട്ടത്തിലും സര്‍ക്കാര്‍ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്താനോ ഇവരുടെ ആവശ്യങ്ങള്‍ പരിഗണിക്കാനോ തയ്യാറാകാത്ത സാഹചര്യത്തിലാണ് സമരം പരാജയമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞത്.

ശബരിമലയിലെ സര്‍ക്കാര്‍ നിലപാട് തെറ്റാണെന്ന് തെളിയിക്കാനായെന്നാണ് ബിജെപി അവകാശപ്പെടുന്നത്.
വിഷയത്തിൽ സര്‍ക്കാര്‍ ഒറ്റപ്പെട്ടുവെന്നും വിശ്വാസികളേയും അവിശ്വാസികളും രണ്ട് ചേരിയായെന്നും ശബരിമല നിലപാട് പാര്‍ട്ടിക്ക് നേട്ടമായെന്നുമാണ് വിലയിരുത്തൽ.

അതേസമയം ശബരിമല വിഷയത്തില്‍ സമരം ഏങ്ങനെ തുടരുമെന്ന കാര്യത്തിൽ ബിജെപിയില്‍ അവ്യക്തത തുടരുകയാണ്. ശബരിമല കര്‍മ്മ സമിതി അടക്കമുള്ളവരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്താനാണ് നേതാക്കളുടെ തീരുമാനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സമരം വിജയിച്ചില്ലെന്ന് ബിജെപി സമ്മതിച്ചു; പ്രക്ഷോഭം സംഘടിപ്പിക്കുന്നത് ജാതി മേധാവിത്തമുള്ളവർ - മുഖ്യമന്ത്രി