Webdunia - Bharat's app for daily news and videos

Install App

നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ കോൺഗ്രസ്‌ എംഎൽഎമാർ മടങ്ങാതെ തിരുവനന്തപുരത്ത്‌ തങ്ങിയത്‌ ദുരൂഹം: ഇപി ജയരാജൻ

Webdunia
ബുധന്‍, 26 ഓഗസ്റ്റ് 2020 (08:57 IST)
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോകോൾ വിഭാഗത്തിൽ ഉണ്ടായ തീപിടുത്തത്തിൽ പ്രതിപക്ഷ പാർട്ടികൾക്കെതിരെ ആരോപണവുമായി മന്ത്രി ഇപി ജയരാജൻ. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ കോൺഗ്രസ്‌, മുസ്‌ലിം ലീഗ്‌ എംഎൽഎ മാർ മടങ്ങാതെ തിരുവനന്തപുരത്ത്‌ തങ്ങിയത്‌ ദുരൂഹമാണ് എന്നും. അവിശ്വാസ പ്രമേയ ചർച്ചയിൽ അടിതെറ്റി വീണതിന്റെ ക്ഷീണം അകറ്റാൻ യുഡിഎഫുകാർ ഗൂഢാലോചന നടത്തിയതായി സൂചനയുണ്ട്. അതിന്‌ ബിജെപിയെ കൂട്ടുപിടിച്ചു എന്നും ഫെയ്സ്ബുക്ക് കുറിപ്പിൽ മന്ത്രി ആരോപിയ്ക്കുന്നു. 
 
തീപിടുത്തം നടന്ന്‌ മിനിറ്റുകൾക്കകം ബിജെപി, യുഡിഎഫ്‌ നേതാക്കൾ സെക്രട്ടറിയേറ്റിലെത്തി. സ്ഥലത്തെത്തിയ ബിജെപി അധ്യക്ഷനും പ്രതിപക്ഷ നേതാവും പറഞ്ഞത്‌ ഒരേ കാര്യങ്ങൾ. തീപിടുത്തം നടന്ന്‌ മിനിറ്റുകൾക്കകം ബിജെപി അദ്ധ്യക്ഷൻ മാധ്യമങ്ങളോട്‌ സെക്രട്ടറിയേറ്റിനു മുന്നിൽ വച്ച്‌ പ്രതികരിക്കുമെന്ന്‌ മാധ്യമങ്ങൾക്ക്‌ സന്ദേശം പോയി എന്നിങ്ങനെയാണ് മന്ത്രി ഇപി ജയരാജിന്റെ ആരോപണങ്ങൾ.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

1. തീപിടുത്തം നടന്ന്‌ മിനിറ്റുകൾക്കകം ബിജെപി‐ യു ഡി എഫ്‌ നേതാക്കൾ സെക്രട്ടറിയേറ്റിലെത്തി. 
2. സ്ഥലത്തെത്തിയ ബി ജെപി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവും പറഞ്ഞത്‌ ഒരേ കാര്യങ്ങൾ. 
3. തീപിടുത്തം നടന്ന്‌ മിനിറ്റുകൾക്കകം ബിജെപി അദ്ധ്യക്ഷൻ മാധ്യമങ്ങളോട്‌ സെക്രട്ടറിയേറ്റിനു മുന്നിൽ വച്ച്‌ പ്രതികരിക്കുമെന്ന്‌ മാധ്യമങ്ങൾക്ക്‌ സന്ദേശം പോയി. 

4. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ കോൺഗ്രസ്‌, മുസ്ലിം ലീഗ്‌ എം എൽ എ മാർ മടങ്ങാതെ തിരുവനന്തപുരത്ത്‌ തങ്ങിയത്‌ ദുരൂഹമാണ്‌. അവിശ്വാസ പ്രമേയ ചർച്ചയിൽ അടിതെറ്റി വീണതിന്റെ ക്ഷീണം അകറ്റാൻ യു ഡി എഫുകാർ ഗൂഢാലോചന നടത്തിയതായി സൂചനയുണ്ട്‌. അതിന്‌ ബി ജെ പിയെയും കൂട്ടുപിടിച്ചു. 

5. നോർത്ത്‌ സാൻഡ്‌വിച്ച്‌ ബ്ലോക്കിലെ ജി എ ഡി പൊളിറ്റിക്കൽ വിഭാഗത്തിൽ വളരെ ചെറിയ തീപിടുത്തമാണ്‌ ഉണ്ടായത്‌. ഷോട്ട്‌ സർക്യൂട്ടാണ്‌ കാരണമെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. മുമ്പും പല തവണ ഇത്തരത്തിൽ തീപിടുത്തം ഉണ്ടായിട്ടുണ്ട്‌. 
6. എൻഐഎ നടത്തുന്നത്‌ ഉൾപ്പെടെ അടുത്തിടെ നടക്കുന്ന അന്വേഷണങ്ങൾക്കായി ആവശ്യപ്പെട്ട രേഖകളെല്ലാം കൃത്യമായി കൊടുത്തിട്ടുണ്ട്‌. ഒരു ഫയലും മറച്ചുവെച്ചിട്ടില്ല.
7. ഇ ഫയലിങ്ങ്‌ രീതിയാണ്‌ സെക്രട്ടറിയേറ്റിൽ പിന്തുടരുന്നത്‌. അതുകൊണ്ട്‌ തന്നെ തീപിടിച്ച ഫയലുകളുടെ പകർപ്പ്‌ കമ്പ്യൂട്ടർ വഴി എടുക്കാവുന്നതാണ്‌. 
8. യു ഡി എഫ്‌ ഭരണകാലത്ത്‌ ചീഫ്‌ സെക്രട്ടറി ആർ രാമചന്ദ്രൻ നായർ മുന്നൂറിലധികം ഫയലുകൾ കടത്തിക്കൊണ്ടുപോയി പൂജപ്പുര ജയിൽ വളപ്പിലിട്ട്‌ കത്തിച്ചത്‌ വലിയ വിവാദമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കൻ സമ്മർദ്ദത്തെ തുടർന്ന് രാജ്യത്തെ ഹമാസ് മധ്യസ്ഥ ഓഫീസ് പൂട്ടാൻ നിർദേശിച്ചെന്ന വാർത്തകൾ തള്ളി ഖത്തർ

രാജ്യത്ത് കുട്ടികളുടെ എണ്ണം കുറയുന്നു. ജനനനിരക്ക് ഉയർത്താൻ സെക്സ് മന്ത്രാലയം രൂപീകരിക്കാൻ റഷ്യ

ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി, വിദേശ വിദ്യാർഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ നിർത്തലാക്കി

സൈബര്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ഫോണ്‍ എപ്പോഴും അപ്‌ഡേറ്റ് ചെയ്തിരിക്കണം!

ഭാരതീയ ജനതാ പാര്‍ട്ടി ഇന്ത്യയില്‍ ഉള്ളിടത്തോളം മതന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്‍കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

അടുത്ത ലേഖനം
Show comments