ഡൽഹി: റഫേൽ ഇടപാടിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് രംഗത്തെത്തിയ എ കെ ആന്റണിക്ക് മറുപടിയുമായി പ്രതിരോധമന്ത്രി നിർമല സീതാരാമൻ. 36 വിമാനങ്ങൾ വാങ്ങാൻ കൂടിയാലോചനകൾക്ക് ശേഷമാണ് തീരുമാനമെടുത്തെതെന്നും പൊതുമേഖലാ കമ്പനിയായ എച്ച് എ എല്ലിനെ നിർമ്മാണത്തിൽ നിന്നും ഒഴിവാക്കിയത് യു പി എയുടെ ഭരണകാലത്താണെന്നും നിർമലാ സീതാരാമൻ പറഞ്ഞു.
റഫേൽ ഇടപാടിൽ നിന്നും പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്കൽസിനെ ഒഴിവാക്കിയത് യു പി എ സർകാരിന്റെ ഭരണകാലത്താണ്. യു പി എ ഭരണകാലത്തേക്കാൾ 9 സതമാനം കുറഞ്ഞ നിരക്കിലാണ് റാഫേൽ ജെറ്റുകൾ വാങ്ങിയിരിക്കുന്നതെന്നും 36 വിമാനങ്ങൾ വാങ്ങാൻ കൂടിയാലോചനകൾക്ക് ശേഷമാണ് തീരുമാനിച്ചതെന്നും നിർമലാ സീതാരാമൻ വ്യക്തമാക്കി.
റഫേൽ കാരാറിലൂടെ വാങ്ങിയ വിമാനങ്ങൾ രാജ്യത്തിനകത്ത് തന്നെ എച്ച് ഐ എല്ലിനു നിർമ്മിക്കാൻ സാധിക്കില്ലെന്ന് നേരത്തെ പ്രതിരോധമന്ത്രി പറഞ്ഞിരുന്നു. ഇത് എച്ച് എല്ലിനെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി ആന്റണി രംഗത്തുവരികയായിരുന്നു. ലാഭകരമായാണ് വിമാനങ്ങൾ വാങ്ങിയത് എങ്കിൽ 126 വിമാനങ്ങൾക്ക് പകരം 36 വിമാനങ്ങൾ മാത്രം എന്തുകൊണ്ടു വാങ്ങി എന്നും ആന്റണി ചോദിച്ചിരുന്നു.