Webdunia - Bharat's app for daily news and videos

Install App

ഡോക്‍ടറില്ല, ഗുരുതര പരുക്കുകളോടെ എത്തിയ രോഗിയെ മോര്‍ച്ചറി ജീവനക്കാരന്‍ ചികിത്‌സിച്ചു!

ശ്രീദേവി ശ്രീജയ്
ബുധന്‍, 27 നവം‌ബര്‍ 2019 (19:47 IST)
ഡോക്‍ടര്‍ അവൈലബിള്‍ അല്ലെങ്കില്‍ ആരെങ്കിലും വന്ന് ചികിത്സ നടത്തുന്ന ആശുപത്രി. തമിഴ്‌നാട്ടിലെ അരണ്‍‌തങ്കിയിലാണ് ഡോക്‍ടര്‍ക്ക് പകരം മോര്‍ച്ചറി ജീവനക്കാരന്‍ ചികിത്സ നടത്തിയത്. വാഹനാപകടത്തില്‍ പരുക്കുപറ്റിയെത്തിയ രോഗിയെ മോര്‍ച്ചറി ജീവനക്കാരന്‍ ചികിത്സിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.
 
രോഗിയുടെ സഹോദരനാണ് ഈ വീഡിയോ ഫേസ്ബുക്കിലിട്ടത്. കീരമംഗലത്തുനിന്ന് പെരിയാളൂര്‍ക്ക് പോകുമ്പോഴാണ് കാര്‍ത്തിപന്‍ (38) എന്ന യുവാവ് സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ കാര്‍ത്തിപന്‍റെ താടിയിലും മുഖത്തും ഗുരുതരമായി പരുക്കേറ്റു. വൈകുന്നേരം അഞ്ചുമണിയോടെയാണ് കാര്‍ത്തിപനെ അരണ്‍‌തങ്കി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കുന്നത്.
 
അപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറോ നഴ്‌സോ കാര്‍ത്തിപനെ നോക്കാന്‍ തയ്യാറായില്ലെന്ന് സഹോദരന്‍ ആരോപിക്കുന്നു. പകരം മോര്‍ച്ചറി ജീവനക്കാരനാണ് കാര്‍ത്തിപനെ ചികിത്സിക്കാനായി എത്തിയത്. കാര്‍ത്തിപന്‍റെ സഹോദരന്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് രാത്രി ഒമ്പതുമണിയോടെയാണ് ഡോക്‍ടര്‍ ചികിത്സിക്കാന്‍ തയ്യാറായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments