Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഞൊടിയിടയിൽ പറന്നെത്തും, മിനിറ്റുകൾക്കുള്ളിൽ ദൌത്യം പൂർത്തീകരിച്ച് മടങ്ങും; ജെയ്ഷെ താവളങ്ങൾ തകർക്കാൻ മിറാഷ് 2000 വിമാനങ്ങൾ തിരഞ്ഞെടുക്കാനുള്ള കാരണം അതാണ്

ഞൊടിയിടയിൽ പറന്നെത്തും, മിനിറ്റുകൾക്കുള്ളിൽ ദൌത്യം പൂർത്തീകരിച്ച് മടങ്ങും; ജെയ്ഷെ താവളങ്ങൾ തകർക്കാൻ മിറാഷ് 2000 വിമാനങ്ങൾ തിരഞ്ഞെടുക്കാനുള്ള കാരണം അതാണ്
, ചൊവ്വ, 26 ഫെബ്രുവരി 2019 (16:25 IST)
42 സി ആർ പി എഫ് ജവാന്മരുടെ മരണത്തിന് ശക്തമായ തിരിച്ചടി നൽകാൻ ഇന്ത്യൻ വ്യോമസേന നിയോഗിച്ചത് 1980ൽ സേനയുടെ ഭാഗമായ മിറാഷ് 2000 പോർ വിമാനങ്ങളെയാണ്  12 മിറാഷ് 2000  പോർ വിമാനങ്ങൾ വെറും 21 മിനിറ്റുകൾ കൊണ്ട് ദൌത്യം കൃത്യമായി പൂർത്തിയാക്കി സുരക്ഷിതമായി മടങ്ങിയെത്തി.
 
പേരുപോലെ തന്നെയാണ് മിറാഷ് 2000 ന്റെ ആകാശത്തെ പ്രവർത്തനവും'. മരീചികപോലെ തോന്നിക്കും. അതീവ രഹസ്യ നീക്കങ്ങളിലുപയോഗിക്കാവുന്ന ഇത്തമ പോർ വിമാനമാണിത്. അതീ വേഗതയിൽ പറക്കാൻ കഴിവുണ്ട് ഈ ഫ്രഞ്ച് നിർമ്മിത വിമാനങ്ങൾക്ക്. 6.3 ടൺ ഭാരം ചുമക്കാനുള്ള ശേഷിയുള്ളതാണ് മിറാഷ് 2000 പോർ വിമാനങ്ങൾ. ഒരു ഫൈറ്റർ പൈലറ്റിനാണ് വിമാനം പറത്താനാവുക.
 
ലേസർ ഗൈഡ് ബോംബുകളും ന്യൂക്ലിയർ ക്രൂസ് മിസൈലുകളിലും ഈ വിമാനത്തിൽനിന്നും ശത്രു പാളയത്തിലേക്ക് കൃത്യതയോടെ വർഷിക്കാനാകും.1999ലെ കർഗിൽ യുദ്ധത്തിൽ ഇന്ത്യൻ വ്യോമാക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചത് ഇന്ത്യ വജ്ര എന്ന് പേരിട്ടിരിക്കുന്ന മിറാഷ് 2000 വിമാനങ്ങളായിരുന്നു. എം 2000 എം 2000 ടി എച്ച്, എം 2000 ഐ ടി എന്നീ ശ്രേണികളിലായി 44 മിറാഷ് 2000 വിമാനങ്ങൾ ഇന്ത്യൻ വ്യോമ സേനയുടെ ഭാഗമാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലബാർ വോട്ടുകൾക്കായി ബി ജെ പി; ഹൈന്ദവ സമ്മേളനംകൊണ്ട് മലബാറിൽ നേട്ടം സ്വന്തമാക്കാൻ ആകുമോ ?