Webdunia - Bharat's app for daily news and videos

Install App

‘സ്വയംഭോഗവും അഡൽട്ട് മൂവീസും’- പലപ്പോഴും ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചുവെന്ന് യുവതി, മുകേഷിന് പിന്നാലെ മീടൂവിൽ കുടുങ്ങി ഗോപീ സുന്ദറും

‘താൻ ഇപ്പോൾ സ്വയംഭോഗം ചെയ്യുകയാണെന്ന് ഒരിക്കൽ ഫോണിൽ മെസേജ് അയച്ചു, അഡൽട്ട് മൂവീസ് കാണാറുണ്ടോന്ന് ചോദിച്ചു’- ഗോപീ സുന്ദറിനെതിരെ യുവതി

Webdunia
ബുധന്‍, 10 ഒക്‌ടോബര്‍ 2018 (08:54 IST)
ഹോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ ഒന്നിലധികം സ്ത്രീകള്‍ ഒരേസമയം ആരോപണവുമായി രംഗത്തെത്തിയതോടെ 2017 ഒക്ടോബറോടെയാണ് മീടൂ ഹാഷ് ടാഗ് കാമ്പെയ്നുകള്‍ ശക്തിപ്രാപിച്ചത്.
 
വാക്കുകൾകൊണ്ടും പ്രവ്രത്തികൾ കൊണ്ടും മുൻപ് തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ പങ്കുവെച്ച് യുവതികൾ ഇപ്പോഴും രംഗത്തുണ്ട്. ഓരോ ദിവസവും ഇത്തരം വെളിപ്പെടുത്തലുകൾ ഉണ്ടാവുകയാണ്. മീടൂ ഇപ്പോൾ മലയാളത്തിനേയും പിടിച്ചു കുലുക്കുകയാണ്. നടനും എംഎല്‍എയുമായ മുകേഷിന് പിന്നാലെ സംഗീത സംവിധായകന്‍ ഗോപീസുന്ദറിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് യുവതി.
 
ഇന്ത്യ പ്രൊട്ടസ്റ്റ് എന്ന ട്വിറ്റര്‍ പേജിലാണ് ഗോപീ സുന്ദറിനെതിരായ യുവതിയുടെ വെളിപ്പെടുത്തല്‍ പ്രത്യക്ഷപ്പെട്ടത്. വർഷങ്ങൾക്ക് മുൻപ് ഗോപി സുന്ദര്‍ ഫോണില്‍ വിളിച്ച് അശ്ലീല ചുവയോടെ സംസാരിച്ചെന്നും കന്യകയാണോയെന്ന് ചോദിച്ചെന്നും പലതവണ ലൈംഗിക ബന്ധത്തിന് ശ്രമിച്ചെന്നും യുവതി ആരോപിക്കുന്നു.
 
വെളിപ്പെടുത്തല്‍ ഇങ്ങനെ- അന്ന് തനിക്ക് പ്രായ പൂര്‍ത്തിയായിരുന്നില്ല. ആ സമയത്ത് സംഗീത ലോകത്ത് എന്തെങ്കിലും ആയിത്തീരമെന്ന ആഗ്രഹിച്ച ആളായിരുന്നു താന്‍. ഗോപീ സുന്ദർ ആയിരുന്നു എന്റെ റോൾ മോഡൽ. ഒരുദിവസം അദ്ദേഹം തന്നെ ഫോണില്‍ വിളിച്ചു. വിളിയിൽ പ്രത്യേകതയോ അസ്വഭാവികതയോ തോന്നിയില്ല. എന്നാൽ പതിയെ അദ്ദേഹത്തിന്റെ സംസാരത്തിന്റെ ടോൺ മാറി.
 
താനുമായി ബന്ധം തുടങ്ങാന്‍ താത്പര്യമുണ്ടെന്ന് ഗോപീ സുന്ദര്‍ പറഞ്ഞു. അതോടെ താന്‍ പേടിച്ചു പോയി. എന്നാല്‍ അത്തരം സംസാരങ്ങള്‍ ഗോപീ സുന്ദര്‍ തുടര്‍ന്നു. താന്‍ സ്വയംഭോഗം ചെയ്യുകയാണെന്ന് ഒരിക്കല്‍ എനിക്ക് ഇയാള്‍ സന്ദേശം അയച്ചു.
 
താന്‍ അഡല്‍റ്റ് സിനിമകള്‍ കാണാറുണ്ടോയെന്ന് ഒരിക്കല്‍ ചോദിച്ചു. സ്വയം ഭോഗം എന്താണെന്ന് പോലും ആ പ്രായത്തില്‍ തനിക്ക് അറിയില്ലായിരുന്നു. ഒരു വര്‍ഷത്തോളം അദ്ദേഹം ഇത്തരത്തില്‍ പെരുമാറുമായിരുന്നു. ഇത് തുടർന്നതോടെ താൻ അസ്വസ്ഥയായി. താങ്കള്‍ കരുതുന്ന പോലൊരു ബന്ധത്തിന് താത്പര്യമില്ലെന്ന് താന്‍ തുറന്നു പറഞ്ഞു.
 
എന്നാല്‍ നിനക്കായി ഞാന്‍ കുറച്ചു പാട്ടുകള്‍ ഒരുക്കിയിട്ടുണ്ടെന്നായിരുന്നു പിന്നീടുള്ള സന്ദേശം. നിരവധി പാട്ടുകള്‍ തനിക്കായി നല്‍കാമെന്നും ഗോപീ സുന്ദര്‍ പറഞ്ഞു. പക്ഷേ അതിനായി അയാള്‍ മറ്റൊരു കണ്ടീഷന്‍ മുന്നോട്ട് വെച്ചു. സിനിമയില്‍ പാട്ട് പാടണമെങ്കില്‍ തന്‍റെ വീട്ടില്‍ വരണമെന്നുമായിരുന്നു ഗോപി സുന്ദര്‍ പറഞ്ഞത്. താനുമായി ലൈംഗിക ബന്ധത്തിന് താത്പര്യം ഉണ്ടോയെന്നും അയാള്‍ ചോദിച്ചെന്നും ട്വിറ്റര്‍ പോസ്റ്റില്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം