Webdunia - Bharat's app for daily news and videos

Install App

താങ്ങായി തണലായി ഒരച്ഛൻ! - നീനു, നീ സുരക്ഷിതയാണ് ഈ കൈകളിൽ...

ജോസഫ്- കേരളം കൈകൂപ്പുന്നു നിങ്ങൾക്ക് മുന്നിൽ!

എസ് വർഷ
ബുധന്‍, 30 മെയ് 2018 (11:15 IST)
കോട്ടയത്തെ നട്ടാശേരി എസ്എച്ച് മൗണ്ട് പിലാത്തറയിലെ കെവിന്റെ വീട് മൂകമാണ്. കെവിനില്ലാത്ത വീട്. അനിയത്തിക്കും അച്ഛനും അമ്മയ്ക്കും തണലാകേണ്ടിയിരുന്നവൻ ഇന്നില്ല. പ്രണയിച്ച കുറ്റത്തിന് അവനെ അവർ കൊന്നുകളഞ്ഞു. പ്രണയിനിയുടെ അച്ഛന്റേയും സഹോദരന്റേയും ക്രൂരമനസ്സുകൾക്കിടയിൽ കെവിന്റെ ജീവൻ അവസാനിച്ചപ്പോൾ തനിച്ചായത് നീനുവാണ്. അവന്റെ പ്രണയിനി.
 
എന്നാൽ, തന്റെ മകനെ കൊലപ്പെടുത്തിയവരുടെ മകളെ വെറുപ്പോടെ നോക്കാതെ അവളെ കരുണയോടെയും സ്നേഹത്തോടെയും ചേർത്തുപിടിക്കുന്നൊരു അച്ഛനുണ്ട് ആ വീട്ടിൽ. കെവിന്റെ പിതാവ് ജോസഫ്. കെവിന്റെ സംസ്കാര ചടങ്ങിനുശേഷം ഭാര്യയെയും മകളേയും മരുമകളേയും ജോസഫ് ചേർത്തുപിടിച്ചിരിക്കുന്ന കാഴ്ച ആരുടെയും ഹ്രദയം നുറുങ്ങും. 
 
സ്വന്തം മകനെ നഷ്ടപ്പെട്ട വേദന ഉള്ളിലൊതുക്കി, ജോസഫ് നീനുവിനെ ചേർത്തുപിടിച്ചിരിക്കുകയാണ്. ആർക്കും വിട്ടുകൊടുക്കില്ലെന്ന വാശിയോടെ. ലോകത്തെവിടെ ആയിരുന്നാലും അവൾ ഇത്രത്തോളം സുരക്ഷിതയാകില്ലെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെയാണ്, സ്വന്തം വീട്ടുകാർക്കൊപ്പം താനില്ലെന്നും കെവിന്റെ വീട്ടിൽ നിന്നാൽ മതിയെന്നും നീനു പറഞ്ഞത്.
 
കെവിന്റെ ഭാര്യയായി മരണം വരെ ജീവിക്കുമെന്ന നീനുവിന്റെ വാക്കുകൾ ആ വീടിനെ പിടിച്ചുലച്ചു. നീനുവിനെ ആർക്കും വിട്ട് കൊടുക്കില്ലെന്ന ജോസഫിന്റെ നിലപാടും കണ്ണീരോടെയാണ് ജനങ്ങൾ കേട്ടത്. അന്യനായ ഒരാളുടെ മകനെ ജാതിയുടെയും മതത്തിന്റേയും സ്റ്റാറ്റസിന്റേയും പേരിൽ കൊന്നു തള്ളിയപ്പോൾ നീനുവിന്റെ മാതാപിതാക്കൾ ചിന്തിച്ചുകാണില്ല അതേ ‘അന്യൻ’ തന്നെയാകും തങ്ങളുടെ മകളെ സംരക്ഷിക്കുകയെന്ന്.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഈ ഓണത്തിന് കഴിഞ്ഞ തവണത്തേക്കാൾ മദ്യവിൽപ്പന

Nepal Flash Floods : നേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 270 കടന്നു, 288 ഇന്ത്യക്കാരെ കാണാനില്ല, ഇവരിൽ 33 പേർ മലയാളികൾ

നേപ്പാളിലെ മിന്നൽ പ്രളയം, ആശങ്കയിൽ ഇന്ത്യയും: ബിഹാർ, ഉത്തർപ്രദേശ് അതിർത്തി പ്രദേശങ്ങൾ പ്രളയഭീതിയിൽ

പുലികളി ഐതിഹ്യം

ഓണത്തിന് ബെവ്കോ വഴി മലയാളി കുടിച്ച് തീർത്തത് 771 കോടിയുടെ മദ്യം!

അടുത്ത ലേഖനം
Show comments