പാസ്റ്റര്‍മാരെ ആക്രമിച്ച ബജ്‌റംഗ്ദള്‍ നേതാവ് സംഘടന വിട്ടു. അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. തൃശൂര്‍ ജില്ലാ സെക്രട്ടറി ഗോപിനാഥന്‍ കൊടുങ്ങല്ലൂര്‍ ആണ് സംഘടനാ പ്രവര്‍ത്തനം നിര്‍ത്തിയതായി അറിയിച്ചത്.
മാന്യമായി ജീവിച്ചാല്‍ വീട്ടിലെ ഭക്ഷണം കഴിക്കാമെന്നും അല്ലെങ്കില്‍ സര്‍ക്കാരിന്റെ ഭക്ഷണം കഴിക്കേണ്ടിവരുമെന്നും ആത്മാര്‍ഥത ഫേസ്ബുക്കില്‍ മാത്രം ഉണ്ടായാല്‍ പോരെന്നും പരിഹസിച്ചായിരുന്നു ഗോപിനാഥന്റെ പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
മാന്യമായി ജീവിച്ചാ വീട്ടിലെ ഭക്ഷണം കഴിക്കാം, അല്ലെ സർക്കാരിന്റെ ഭക്ഷണം കഴിക്കേണ്ടി വരും അനുഭവം ഗുരു. വിശ്വസ്തരും ആത്മാർതതയും ഫെയ്സ്ബുക് ഇൽ മാത്രം പോരാ പ്രവർത്തിയിൽ ആണ് കാണിക്കേണ്ടത് , ഞാൻ പ്രവർത്തിച്ച സംഘടനക്കും അതിലെ നേതാക്കന്മാർക്കും നല്ല നമസ്കാരം, രാഷ്ട്രീയ ബജ്‌രംഗ്‌ദൾ എന്ന സംഘടനയുടെ തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി എന്ന സ്ഥാനവും അതുമായി ബന്ധപ്പെട്ട പ്രവർത്തനവും സ്വമേധയാ ഇവിടം കൊണ്ട് നിർത്തുന്നു, ഫെയ്സ്ബുക് ഇൽ അല്ല പ്രവർത്തകരുടെ കൂടെ നിന്നാണ് പ്രവർത്തിക്കേണ്ടത്.
മതം മനുഷ്യനെ മയക്കുന്ന എന്തോ എന്ന് ആരോ പറഞ്ഞു കേട്ടട്ടുണ്ട്, സംഘടനാ പ്രവർത്തനം എന്ന് പറഞ്ഞു ലാസ്റ്റ് തീവ്രവാതത്തിൽ എത്താഞ്ഞത് ഭാഗ്യം, ഇത്രേം വരേം എത്തിക്കാൻ എല്ലാർക്കും നല്ല ഇന്റർസ്റ് ആയിരുന്നു പെട്ടപ്പോൾ പെട്ടവർ പെട്ടു ഒരു നേതാക്കന്മാരും ഫോൺ പോലും എടുക്കാൻ പറ്റാത്തത്ര ബിസി, ഇവര വിശ്വസിച്ച നമ്മൾ പൊട്ടൻമ്മാർ ആണ് എന്ന് ഗോപിനാഥ് ഫേസ്ബുക്ക് പോസ്റ്റിന് ചുവട്ടിലെ കമന്റിലൂടെ വ്യക്തമാക്കുന്നു.