Webdunia - Bharat's app for daily news and videos

Install App

ഇങ്ങനെയൊരു കാഴ്ച കാണേണ്ടിവരുമെന്ന് കരുതിയില്ല, ആളൊഴിഞ്ഞ കൊൽക്കത്ത നഗരത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് ഗാംഗുലി

Webdunia
ചൊവ്വ, 24 മാര്‍ച്ച് 2020 (18:46 IST)
കൊല്‍ക്കത്ത: കോവിഡ് 19 വ്യാപനത്തെ തുടർന്ന് അടച്ചിട്ട കൊൽക്കത്ത നഗരത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ജനത കർഫ്യു ദിനത്തിലെ ചിത്രങ്ങളാണ് മുൻ ഇന്ത്യൻ നായകൻ ട്വീറ്റ് ചെയ്തിരിക്കുന്നത്, ജിവിതത്തിൽ ഇങ്ങനെ ഒരു കാഴ്ച കണേണ്ടി വരുമെന്ന് എന്ന് പ്രതീക്ഷി എന്നാണ് ഗാംഗുലി പറയുന്നത്.
 
'എന്റെ നഗരത്തെ ഇങ്ങനെ കാണേണ്ടിവരുമെന്ന് ഒരിക്കൽപോലും കരുതിയില്ല. സുരക്ഷിതരായി ഇരിക്കൂ, ഈ കാലം കടന്നുപോകും. എല്ലാവരോടും സ്‌നേഹം അറിയിക്കുന്നു'. ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഗാംഗുലി ട്വിറ്ററിൽ കുറിച്ചു. രോഗ ബാധിതരുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമതാ ബാനാർജി ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.
 
രാജ്യുത്ത് കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്ത് തുടങ്ങിയ സമയത്ത് ഐപിഎൽ മത്സരങ്ങൾ മാറ്റിവയ്ക്കാൻ ബിസിസിഐ തയ്യാറാവാതിരുന്നത് ആദ്യം വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. പിന്നീട് രാജ്യ വ്യാപകമായി വൈറസ് ബാധ പടർന്നുപിടിയ്ക്കാൻ തുടങ്ങിയതോടെയാണ് ഐപിഎൽ നീട്ടിവയ്ക്കാൻ ബിസിസിഐ തീരുമാനിച്ചത്. എന്നാൽ ഈ സീസൺ തന്നെ ഉപേക്ഷിക്കേണ്ടിവരും എന്നാണ് സൂചന. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments