Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മഴ പെയ്യാൻ ആൺ തവളയെയും പെൺതവളയെയും വിവാഹം കഴിപ്പിച്ച് ഒരു കുടുംബം, സാമൂഹ്യ മാധ്യമങ്ങളിൽ ചിരിയോ ചിരി !

മഴ പെയ്യാൻ ആൺ തവളയെയും പെൺതവളയെയും വിവാഹം കഴിപ്പിച്ച് ഒരു കുടുംബം, സാമൂഹ്യ മാധ്യമങ്ങളിൽ ചിരിയോ ചിരി !
, ചൊവ്വ, 11 ജൂണ്‍ 2019 (16:58 IST)
മഴ പെയ്യാനയി വെള്ളം നിറച്ച ചെമ്പിൽ ഇറങ്ങിയിരുന്ന പൂജ നടത്തിയ പൂജാരിമാരുടെ വാർത്ത സാമൂഹ്യ മാധ്യമൺഗളിൽ വലിയ ചർച്ചയായതാണ്. ഇപ്പോഴിതാ. കർണാടകയിലെ ഒരു കുടുംബം മഴ പെയ്യുന്നതിനായി ആൺ തവളയെയും പെൺ തവളയെയും തമ്മിൽ വിവാഹം കഴിപ്പിച്ചിരിക്കുകയാണ് വിവാഹത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
 
ഉടുപ്പിയിലാണ് സംഭവം. സോഷ്യൽ മീഡിയയിൽ ഇത് ചിരി പടർത്തിയെങ്കിലും ഗ്രാമവാസികൾക്ക് ഇത് അവരുടെ വിശ്വാസത്തിന്റെ ഭാഗമാണ് ഉടുപ്പിയിൽ കടുത്ത വേനലിനെ തുടർന്ന് ജലക്ഷാമം രൂക്ഷമാണ്. ഇതിൽ നിന്നും രക്ഷ നേടാൻ മഴ നേരത്തെ എത്തുന്നതിനാണ് തവളകളെ വിവാഹം കഴിപ്പിക്കുന്ന ചടങ്ങ് നടത്തുന്നത്. മണ്ഡൂക പരിണയം എന്നാണ് ഈ ചടങ്ങിന്റെ പേര്. വളരെ കൗതുകം തോന്നിക്കുന്നതാണ് ചടങ്ങ്.
 
രണ്ട് ഗ്രാമങ്ങളിൽ നിന്നുമാണ് ആൺ തവളയെയും പെൺ തവളയെയും കണ്ടെത്തുക. ആൺ തവളക്ക് വരുൺ എന്നും പെൺ തവളക്ക് വർഷ എന്നും പേരു നൽകും. ശേഷം ഇരു തവളകളെയും വിവാഹം വേഷം ധരിപ്പിച്ച് ഹിന്ദു പാരമ്പര്യം അനുസരിച്ചാണ് വിവാഹം നടത്തുക. 100ഓളം അതിഥികളുടെ സാനിധ്യത്തിലായിരുന്നു തവളകളെ വിവാഹം കഴിപ്പിച്ചത്. വിവാഹ ശേഷം ഇരു തവളകളെയും മണൊപ്പാലിന് സമീപത്തുള്ള മണ്ണപ്പല്ല എന്ന സ്ഥലത്ത് കൊണ്ടുചെന്ന് വിടും. ഇങ്ങനെ ചെയ്താൽ മഴയുടെ ദൈവങ്ങൾ സന്തുഷ്ടരാകും എന്നാണ് വിശ്വാസം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുപിയില്‍ ‘കൊല്ലുന്ന’ ചൂട്: കേരളാ എക്‌സ്പ്രസിലെ നാലു യാത്രക്കാര്‍ മരിച്ചു