Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ജി ഡി പിയുയെ പേരുപറഞ്ഞ് യുപിഎ, എൻഡിഎ സർക്കാരുകൾ ജനങ്ങളെ പറ്റിക്കുകയായിരുന്നോ ?

ജി ഡി പിയുയെ പേരുപറഞ്ഞ് യുപിഎ, എൻഡിഎ സർക്കാരുകൾ ജനങ്ങളെ പറ്റിക്കുകയായിരുന്നോ ?
, ചൊവ്വ, 11 ജൂണ്‍ 2019 (15:25 IST)
ഒരു സർക്കാരിന്റെ സാമ്പത്തിക ഇടപെടലുകളിൽ പ്രതിഫലനം എങ്ങനെയെന്ന് തെളിയിക്കാനായി മാത്രം ഉപയോഗിക്കുന്ന വെറും സാങ്കേതികമായ ഒരു കണക്ക് മാത്രമായി ജി ഡി പി മാറിയിരിക്കുന്നു എന്നാണ് പുതിയ വെളിപ്പെടുത്തലുകൾ തെളിയിക്കുന്നത്. ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്റ്റ്. അഥവ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം രജ്യത്തെ സാമ്പത്തിക വളർച്ചയുടെ ഏറ്റവും വലിയ അളവു കോലായി ജനങ്ങളിലേക്ക് അവതരിപ്പിക്കുന്ന കണക്കാണിത്. ജി ഡി പി ഉയർന്നു എന്നാൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വളരുന്നു എന്നാണ് പൊതുവെ ജനങ്ങൾക്ക് നൽകിയിരിക്കുന്ന ചിത്രം.  
 
ഇത്തരത്തിൽ തെറ്റായ കണക്ക് കാട്ടി രാജ്യം പുരോഗമിക്കുന്നു എന്ന് കഴിഞ്ഞ 15 വർഷത്തോളമായി മാറി മാറി വന്ന സർക്കരുക ഇന്ത്യയിലെ ജനങ്ങളെ പറഞ്ഞു വഞ്ചിക്കുകയായിരുന്നു എന്നാണ്  മുൻ സാമ്പത്തിക ഉപദേഷ്ടാവ് വ്യക്തമാക്കിയിരിക്കുന്നത്. ഇല്ലാത്ത വളർച്ചയെ പെരുപ്പിച്ച് കാട്ടി ബ്യൂറോക്രാറ്റുകളും രാഷ്ട്രീയക്കരും നേട്ടമുണ്ടാക്കി എന്ന ഗുരുതര വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നു. കഴിഞ്ഞ ആറു വർഷത്തെ രാജ്യത്തെ സമ്പത്തിക വളർച്ച നിരക്ക് രണ്ടര ശതമാനത്തോളം പെരുപ്പിച്ചാണ് കേന്ദ്ര സർക്കാർ ഇന്ത്യയിലെ ജനങ്ങൾക്ക് മുന്നിലു ലോക രാഷ്ട്രങ്ങൾക്ക് മുന്നിലും അവതരിപ്പിച്ചത് എന്നാണ് മുൻ സാമ്പത്തിക കാര്യ ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം വ്യക്തമാക്കിയിരിക്കത്ത്. 
 
2011- 2012നും, 2016-2017നും ഇടയിൽ രാജ്യത്തെ രജ്യത്തെ ശരാശരി പ്രതിവർഷം വളർച്ച നിരക്ക് 7 ശതമാനമാണ് എന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെട്ടിരുന്നത്. എന്നാൽ ഇത് വെറും 4.5 ശതമാനം മാത്രമായിരുന്നു എന്നാണ് വെളിപ്പെടുത്തൽ. ഇല്ലാത്ത വളർച്ച പെരുപ്പിച്ച് കാട്ടുന്നതോടെ തകരുക രാജ്യത്തെ സമ്പദ്‌വ്യവസ്ഥ തന്നെയാകും. വളർച്ച കുറവാണെങ്കിൽ അതിന് വേണ്ട കർമ പരിപാടികൾ ചെയ്ത് സമ്പദ്‌വ്യവവസ്ഥയെ ശക്തിപ്പെടുത്തണം. എന്നാൽ ഇതൊന്നും ചെയ്യാതെ രാഷ്ട്രീയ നേട്ടങ്ങൾക്ക് ജി ഡി പിയെ പെരുപ്പിച്ച് കാട്ടുന്നത് ദീർഘകാലാത്തേക്ക് തന്നെ രജ്യത്തീന്റെ സമ്പദ് വ്യവസ്ഥയിൽ തകർച്ച ഉണ്ടാക്കും. 
 
എൻ ഡി എ സക്കാർ മാത്രമല്ല അതിനു മുൻപ് ഭരണത്തിലിരുന്ന യു പി എ സർക്കരും സമാനമായ രീതിയിൽ ജി ഡി പി പെരുപ്പിച്ച് കാട്ടിയിരുന്നു എന്നും അരവിന്ദ് സുഭ്രഹ്മണ്യം വ്യക്തമാക്കിയിട്ടുണ്ട് അപ്പോൾ കഴിഞ്ഞ 15 വർഷമായി രാജ്യത്തെ സമ്പദ്‌വ്യവസ്ഥ കുതിക്കുകയാണ് എന്ന് സർക്കാരുകൾ ജനങ്ങളെ പറഞ്ഞ് വഞ്ചിക്കുകയായിരുന്നു. ലോകത്തിലെ തന്നെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളിൽ ഒന്ന് എന്നാണ് ഇന്ത്യ അറിയപ്പെടുന്നത് ഇതിനെ ചോദ്യം ചെയ്യുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോദി മന്ത്രിസഭയിലെ ക്രിമിനല്‍ കേസുള്ള മന്ത്രിമാര്‍ ഇവരൊക്കെ