Webdunia - Bharat's app for daily news and videos

Install App

പിണറായി വിജയന്‍ യേശുവിന്റെ നാമം പല വട്ടം ഉച്ചരിച്ചത് കേട്ടപ്പോള്‍ എന്റെ കണ്ണുകള്‍ ചുവന്നു: കുറിപ്പുമായി ഭദ്രൻ

അനു മുരളി
ശനി, 11 ഏപ്രില്‍ 2020 (11:10 IST)
വൈറസിന്റെ ഭീതിയില്‍ നടുക്കത്തോടെ കഴിയുന്ന മനുഷ്യരുടെ ഇടയില്‍ ഒരു നേരത്തെ ഭക്ഷണത്തിനോ, രോഗത്തിന് മരുന്ന് മേടിക്കാനോ കഴിവില്ലാതെ തുലഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്ന മനുഷ്യരുടെ ജീവിതം നമ്മള്‍ കാണാതെ പോകരുതെന്ന് സംവിധായകൻ ഭദ്രൻ. കേരളത്തിന്റെ മനുഷ്യ സ്‌നേഹിയായ സഖാവ് പിണറായി വിജയന്‍ യേശുവിന്റെ നാമം പല വട്ടം ഉച്ചരിച്ചത് കേട്ടപ്പോള്‍ എന്റെ കണ്ണുകള്‍ ചുവന്നുവെന്നും ഭദ്രൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. പോസ്റ്റിങ്ങനെ:
 
പെസഹാ ദിനത്തില്‍ ഒടുക്കത്തെ അത്താഴത്തിനു മുന്‍പ് യേശു ശിമയോന്‍ പത്രോസിന്റെ കാല്‍ കഴുകാന്‍ തുടങ്ങിയതും ആശ്ചര്യത്തോടെ ശിമയോന്‍ കര്‍ത്താവിനോടു കേണു.
കര്‍ത്താവേ , നീ എന്റെ കാലുകള്‍ കഴുകുകയോ???.
ഞാന്‍ നിന്റെ കാലുകള്‍ കഴുകിയില്ലെങ്കില്‍ നീ എന്നോടൊപ്പം ആയിരിക്കുകയില്ല.
 
കര്‍ത്താവിന്റെ വിശുദ്ധമായ കരങ്ങള്‍ കൊണ്ട് ആ പാദങ്ങള്‍ കഴുകിയപ്പോള്‍ എനിക്ക് തോന്നി, അത് ഇന്നത്തെ ലോകത്തോടുള്ള ഒരു strong image ആണെന്ന് .
 
കേവലം ഒരു വൈറസിന്റെ ഭീതിയില്‍ നടുക്കത്തോടെ കഴിയുന്ന മനുഷ്യരുടെ ഇടയില്‍ ഒരു നേരത്തെ ഭക്ഷണത്തിനോ, രോഗത്തിന് മരുന്ന് മേടിക്കാനോ കഴിവില്ലാതെ തുലഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്ന മനുഷ്യരുടെ ജീവിതം നമ്മള്‍ കാണാതെ പോകരുത്, എന്ന് കൂടി ആണ് ആ ദിവ്യ കരങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നത്.
 
നമുക്ക് കൂട്ടായി ചേര്‍ന്ന് കരുതലിന്റെ ഒരു കര സ്പര്‍ശം കൊടുക്കാം.എന്റെ കേരളത്തിന്റെ മനുഷ്യ സ്‌നേഹിയായ സഖാവ് പിണറായി വിജയന്‍ യേശുവിന്റെ നാമം പല വട്ടം ഉച്ചരിച്ചത് കേട്ടപ്പോള്‍ എന്റെ കണ്ണുകള്‍ ചുവന്നു; ഞാന്‍ അറിയാതെ!
ഉത്തരവാദിത്ത ബോധം ഉള്ള നമ്മുടെ C.M ന് My Salute .
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments