Webdunia - Bharat's app for daily news and videos

Install App

അതിസമ്പന്നരെക്കൊണ്ട് നിറഞ്ഞ് ഡൽഹി നിയമസഭ, 52 കോടീശ്വരൻമാർ !

Webdunia
വ്യാഴം, 13 ഫെബ്രുവരി 2020 (17:25 IST)
ഡൽഹി: കോടീശ്വരൻമാരെ തട്ടി നടക്കാൻ പറ്റാത്ത അവസ്ഥ എന്ന് പറയില്ലെ, സത്യത്തിൽ ഡൽഹി നിയമസഭ ആങ്ങനെയാണെന്ന് പറയാം. ആകെ 70 അംഗങ്ങളിൽ 52 പേരും കോടീശ്വരൻമാരാണ് കഴിഞ്ഞ നിയമസഭയിൽ ഇത് 44 ആയിരുന്നു. ഡൽഹിയിലെ ഒരു നിയമ സഭാംഗത്തിന്റെ ശരാശരി സമ്പത്ത് 14.3 കോടി രൂപയായാണ് കണക്കാക്കപ്പെട്ടിരിയ്ക്കുന്നത്.
 
ഏറ്റവും സമ്പന്നരായ ആദ്യ അഞ്ച് അംഗങ്ങളും ആം ആദ്മി പാർട്ടിയിൽ നിന്നു തന്നെയാണ്. ആം ആദ്മി അംഗം ധർമപാൽ ലക്രയാണ് സഭയിലെ ഏറ്റവും വലിയ സമ്പന്നൻ. 292.1 കോടിയാണ് ധർമ്മപലിന്റെ സമ്പത്ത്. ഏറ്റവും കുറവ് സമ്പത്തുള്ള അംഗവും ആം ആദ്മിയിൽനിന്നുതന്നെ. രാഖി ബിദ്‌ലാനാണ് ഇത്. 76,421 രൂപയാണ് ഇദ്ദേഹത്തിന്റെ ആകെ സമ്പത്ത്.
 
അഭ്യസ്ഥവിദ്യരുടെ കാര്യത്തിലും യുവാക്കളുടെ എണ്ണത്തിലും ഡൽഹി നിയാമസഭ സമ്പന്നം തന്നെ. ആകെ അംഗങ്ങളിൽ 42 പേർ ബിരുദധാരികളാണ്. 25നും 50നും ഇടയിൽ പ്രായമുള്ള 39 പേർ ഡൽഹി നിയമസഭയിലുണ്ട്. 30കാരനായ കുൽദീപ് കുമാറാണ് സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം. 72കാരനായ രാംവിലാസ് സഭയിലെ മുതിർന്ന അംഗമാണ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments