Webdunia - Bharat's app for daily news and videos

Install App

വിദേശത്ത് പോകണമെന്ന് ദിലീപ്; പാസ്പോര്‍ട്ട് താത്‌ക്കാലികമായി തരാമെന്ന് കോടതി

വിദേശത്ത് പോകണമെന്ന് ദിലീപ്; പാസ്പോര്‍ട്ട് താത്‌ക്കാലികമായി തരാമെന്ന് കോടതി

Webdunia
വ്യാഴം, 8 നവം‌ബര്‍ 2018 (07:52 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ കുറ്റാരോപിതനായ ദിലീപിന് താത്‌ക്കാലികമായി പാസ്‌പോർട്ട് വിട്ടുനൽകാൻ കോടതി നിർദേശിച്ചു. സിനിമാ ഷൂട്ടിംഗിനായി വിദേശ യാത്രാ അനുമതി തേടി ദിലീപ് കോടതിയിൽ നൽകിയ ഹർജിയിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ നിര്‍ദേശം.
 
വിദേശത്തേക്ക് അനുമതി തേടിയുള്ള ഹര്‍ജിയില്‍ കോടതി നവംബര്‍ ഒമ്പതിന് വാദം കേള്‍ക്കും. സിനിമ ചിത്രീകരണത്തിനായി ഒന്നരമാസം ജർമ്മനിയിൽ പോകാൻ അനുവദിക്കണമെന്നും അതിനായി പാസ്‌പോര്‍ട്ട് വിട്ടുതരണമെന്നുമാണ് താരത്തിന്റെ ആവശ്യം.
 
കേരളത്തിലു വിദേശത്തുമായി ചിത്രീകരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തികരിക്കേണ്ടതുണ്ടെന്നും അതിനായി ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് പോകേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ പാസ്‌പോര്‍ട്ട് വിട്ടു നല്‍കണമെന്നുമാണ് ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. 
 
എന്നാൽ, ദിലീപിന്റെ ആവശ്യം വിചാരണ വൈകിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. യാത്രയില്‍ ഒപ്പമുള്ളത് ആരൊക്കെ, താമസം എവിടെയാണ് എന്നീ കാര്യങ്ങള്‍ മറച്ചുവയ്‌ക്കപ്പെടുന്നുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
 
സിനിമ ചിത്രീകരണത്തിനെന്നപേരിലുള്ള യാത്ര സാക്ഷികളെ സ്വാധീനിക്കാനാണ്. നടിയെ ആക്രിമിച്ച കേസിലെ പ്രധാന സാക്ഷികൾ പലരും സിനിമ മേഖലയിലുള്ളവരാണ്. പ്രതി ദീർഘകാലം വിദേശത്ത് പോയാൽ വിചാരണ നീണ്ടുപോകുമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments