Webdunia - Bharat's app for daily news and videos

Install App

ഉണക്കാനിട്ട ഉള്ളിയുടെ മുകളിലൂടെ കാർ കയറി; നഗരസഭാ കൗൺസിലർക്ക് മർദനം

കൗൺസിലറായ മൊയ്ദീൻ എന്ന ഇമ്പിച്ചിക്കാണ് മർദ്ദനമേറ്റത്.

തുമ്പി ഏബ്രഹാം
ചൊവ്വ, 10 ഡിസം‌ബര്‍ 2019 (14:39 IST)
റോഡിന്റെ സൈഡിലായി ഉണക്കാനിട്ട ഉള്ളിക്ക് മുകളിൽ കാർ കയറിയതിന് തിരൂരങ്ങാടി നഗരസഭ ഏഴാം വാർഡ് കൗൺസിലർക്ക് നേരെ മര്‍ദ്ദനം. കൗൺസിലറായ മൊയ്ദീൻ എന്ന ഇമ്പിച്ചിക്കാണ് മർദ്ദനമേറ്റത്. ചെമ്മാട് പരപ്പനങ്ങാടി റോഡിൽ ഇന്നലെയായിരുന്നു സംഭവം.
 
ഇതുവഴി വന്ന ഇമ്പിച്ചി തന്റെ കാർ റോഡരികിലേക്ക് പാർക്ക് ചെയ്തപ്പോൾ ഉണക്കാനിട്ട ഉള്ളിക്ക് പുറത്ത് കയറി. ഇതോടുകൂടി കടക്കാരനും മറ്റു രണ്ടുപേരും വന്ന് അസഭ്യം പറഞ്ഞ് തന്നെ മര്‍ദ്ദിക്കുകയായിരുന്ന് കൗൺസിലർ പറയുന്നു.
 
പ്രദേശത്തെ പച്ചക്കറി മൊത്തവിൽപ്പന കടക്കാരാണ് റോഡിന്റെ സൈഡില്‍ നടപ്പാതയിലായി ഉള്ളി ഉണക്കാനിട്ടിരുന്നത്. വിഷയം സംഘാര്‍ഷത്തിലേക്ക് മാറിയതോടെ പോലീസെത്തി ആൾക്കൂട്ടത്തെ ശാന്തരാക്കുകയായിരുന്നു. അതേസമയം മര്‍ദ്ദനത്തിൽ പരിക്കേറ്റ കൗൺസിലർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കൗൺസിലര്‍ നല്‍കിയ പരാതിയില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇരുപതുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ തങ്കമണി പോലീസ് പിടികൂടി

പൂട്ടിയിട്ട വീട്ടിൽ കവർച്ച : 10 ലക്ഷവും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

അടുത്ത ലേഖനം
Show comments