കടലിൽ ഉല്ലസിക്കുന്ന സമയത്ത് ഒരു ഭീമൻ മുതല നമ്മളെ ആക്രമിക്കാൻ വന്നാലുള്ള അവസ്ഥയെ കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കില്ല. എന്നാൽ അത്തരം ഒരു സാഹചര്യത്തെ ധൈര്യപൂർവം നേരിട്ടിരിക്കുകയാണ് ഒരു യുവവ്. കോസ്റ്റ റിക്കയിലെ ഡൊമിനിക്കൻ ബീച്ചിലാണ് സംഭവം ഉണ്ടായത്.
ബിച്ചിൽ കളിക്കുകയായിരുന്ന ടൂറിസ്റ്റുകളാണ് മുതല കടലിൽനിന്നും കയറി വരുന്നതായി കണ്ടത്. ഇതോടെ ഇവർ കല്ലിൽ സർഫ് ചെയ്യുന്നവർക്കെല്ലാം വിവരം നൽകി സുരക്ഷിതമായ സ്ഥാനത്തേക്ക് മാറാൻ പറഞ്ഞു. ആളുകൾ എല്ലാം മറിയതിന് ശേഷമാണ് മുതല കരയിലേക്ക് കയറി വന്നത്. ഇതോടെ ധൈര്യശാലിയായ ഒരു യുവാവ് മുതലയെ പിടിച്ചുകെട്ടാൻ ഇറങ്ങി തിരിക്കുകയായിരുന്നു.
കയ്യിൽ ഉണ്ടായിരുന്ന ടവൽ മുതലയുടെ തലയിലൂടെ ഇട്ട് മുതലയുടെ ശ്രദ്ധ മാറ്റിയ ശേഷം മുതലയെ കീഴ്പ്പെടുത്താൻ ചുറ്റുമുള്ളവരോട് സഹായം തേടി. ഇതോടെ ആളുകൾ മുതലയുടെ മുകളിൽ കയറി വായ കയർ ഉപയോഗിച്ച് കെട്ടുകയായിരുന്നു. എട്ടടിയോള നീളമുണ്ടായിരുന്നു ഈ മുതലക്ക്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. മുതലയെ പിന്നീട് സുരക്ഷിത മേഖലയിൽ തുറന്നുവിടുകയായിരുന്നു.