ജനിക്കാൻ പോകുന്ന കുഞ്ഞ് ആണാണോ പെണ്ണാണൊ എന്ന് അറിയാൻ ഏതൊരു ദമ്പതികൾക്കും ആഗ്രഹം ഉണ്ടാകും. ആൺ കുഞ്ഞിനോടും പെൺകുഞ്ഞിനോടും ഉള്ള വേർതിരിവല്ല, മറിച്ച് തങ്ങളുടെ പൊന്നോമനയുടെ വരവിനായി നേരത്തെ തയ്യാറെടുക്കനും ചില കാര്യങ്ങൾ കരുതി വക്കാനുമുള്ള ആകാക്ഷയാണ് അതിന് കാരണം.
ഗർഭാവസ്ഥയിൽ തന്നെ ടെസ്റ്റുകൾ ഏതും കൂടാതെ ജനിക്കാൻ പോകുന്നത് ആൺകുഞ്ഞോ അതോ പെൺകുഞ്ഞോ എന്നത് ഒരു പരിധി വരെ തിരിച്ചറിയാൻ സാധിക്കും എന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു സംഘം ഗവേഷകർ. ഗർഭാവസ്ഥയിൽ മാനസിക സമ്മർദ്ദം കൂടുതലായി അനുഭവപ്പെടുന്ന സ്ത്രീകൾക്ക് ആൺ കുഞ്ഞുങ്ങൾ ജനിക്കാൻ സാധ്യത കുറവാണ് എന്നതാണ് പഠനത്തിലെ പ്രധാന കണ്ടെത്തൽ. 18നും 45നും ഇടയിൽ പ്രായമുള്ള 187 ഗർഭിണികളിൽ നടത്തിയ മാനസിക, ശാരീരിക പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷകർ ഇത്തരം ഒരു നിഗമനത്തിൽ എത്തിച്ചേർന്നത്.
ഗർഭസ്ഥ കലത്ത് അമ്മയിൽ ഉണ്ടാകുന്ന മാനസിക സമ്മർദ്ദം കുട്ടിയുടെ നാഡീവ്യവസ്ഥയെയും, പെരുമാറ്റത്തെയും, വികാസത്തേയുമെല്ലാം ബാധിക്കുന്നതായാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. ഗർഭലാത്ത് ഉത്കണ്ഠ മാസനിക സമ്മർദ്ദം എന്നിവ കുറവുള്ള സ്ത്രീകളിൽ ആൺ കുട്ടികൾ ജനിക്കുന്നതിന് സാധ്യത കൂടുതലാണ് എന്ന് പഠനം പറയുന്നു. കൊളംബിയ സർവകലശാലയിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്.