കലിപ്പൂണ്ട കാട്ടാന കാണ്ടാമൃഗത്തെയും കുഞ്ഞിനെയും ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാണ്. സൗത്ത് ആഫ്രിക്കയിലെ ക്രുഗർ നാഷണൽ പാർക്കിലെ തടാകക്കരയിലാണ് സംഭവം ഉണ്ടായത്. തടാകക്കരയിൽ വെള്ളം കുടിക്കുകയായിരുന്ന കാണ്ടാമൃഗത്തെയും കുഞ്ഞിനെയും ലക്ഷ്യമാക്കി കാട്ടാന പാഞ്ഞെത്തുകയായിരുന്നു.
ആനയുടെ വരവ് പന്തിയല്ല എന്ന് മനസിലാക്കിയതോടെ കുഞ്ഞിനെ രക്ഷിക്കാനായി അമ്മ കാണ്ടാമൃഗം ആനയുമായി മൽപ്പിടുത്തത്തിന് തയ്യാറായി. എന്നാൽ കൊമ്പ് ശരീരത്തിൽ ഊന്നി തുമ്പിക്കൈകൊണ്ട് ആന കാണ്ടാമൃഗത്തെ ചെളിയിലേക്ക് തള്ളി വീഴ്ത്തി. ആക്രമണത്തിനിടെ അമ്മ കണ്ടാമൃഗത്തിന്റെ കാലിനടിയിൽപ്പെട്ട കുഞ്ഞിന് പരിക്കുപറ്റിയിട്ടുണ്ട്.
ആനയുടെ പിടിയിൽനിന്നും തെന്നിമാറി കാണ്ടാമൃഗം കുഞ്ഞുമൊത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ വിട്ടയക്കാൻ തയ്യാറാവാതെ കൊമ്പൻ കാണ്ടാമൃഗത്തിന് പിന്നാലെ ഓടുന്നത് ദൃശ്യങ്ങളിൽ കാണാം. ഇന്ത്യയിൽനിന്നും ക്രുഗർ നാഷണൽ പാർക്കിൽ കാഴ്ചകൾ കാണാൻ എത്തിയ ഡോക്ടർ കൃഷ്ണ തുമ്മലപ്പള്ളിയും കുടുംബാവുമാണ് ഈ വീഡിയോ പകർത്തിയത്.