Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ആ പാതയിലൂടെ അങ്കിളും? - ഒന്നാം സ്ഥാനം ട്രാഫികിന് തന്നെ!

മലയാളത്തിലെ മികച്ച 10 ട്രാവൽ സിനിമകൾ!

ആ പാതയിലൂടെ അങ്കിളും? - ഒന്നാം സ്ഥാനം ട്രാഫികിന് തന്നെ!
, വ്യാഴം, 3 മെയ് 2018 (10:44 IST)
മലയാള സിനിമയിൽ റോഡ് മൂവീസ് അധികം വന്നിട്ടില്ല. അതുപോലെ തന്നെയാണ് ട്രാവൽ സിനിമകളും. യാത്രയ്ക്ക് പ്രാധാന്യം കൊടുക്കുന്ന സിനിമകൾ പണ്ടും ഉണ്ടായിരുന്നു. എന്നിരുന്നാലും, പരീക്ഷണത്തിന് തയ്യാറായിട്ടുള്ള സിനിമാ നിർമ്മാതാക്കളുടെ വരവിനു ശേഷം ഇത്തരം റോഡ് മൂവീസും മലയാളത്തിൽ ഇറങ്ങി തുടങ്ങി. 
 
മലയാളത്തിലെ മികച്ച റോഡ് മൂവികളുടെ ഒരു ലിസ്റ്റ് ഇതാ. ഒരു രീതിയിൽ നോക്കിയാൽ ഇപ്പോൾ റിലീസ് ചെയ്ത അങ്കിളും റോഡ് മൂവി തന്നെ. പക്ഷേ, എന്നിരുന്നാലും രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് തന്നെയാണ് മികച്ച റോഡ് മൂവിയെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. അതുപോലെ മികച്ച ട്രാവൽ സിനിമകളുടെ കൂട്ടത്തിൽ ഒന്നാം സ്ഥാനം ചാർലിക്ക് തന്നെ.
 
മലയാളത്തിലെ മികച്ച യാത്രാ സിനിമകൾ:
 
1. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി
 
webdunia
ഹാഷിർ മുഹമ്മദ് തിരക്കഥയെഴുതി സമീർ താഹിർ സംവിധാനം ചെയ്ത ചിത്രമാണ് നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി. 2013 ഓഗസ്റ്റ് 9-നു പുറത്തിറങ്ങിയ ചിത്രത്തിൽ ദുൽഖർ സൽമാൻ, സണ്ണി വെയ്ൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ ചിത്രം ഒരു റോഡ് മൂവീ ആണു്. 
 
കേരളം, കർണാടകം, ആന്ധ്രാപ്രദേശ്, ഒറീസ്സ, പശ്ചിമബംഗാൾ, നാഗാലാന്റ്, സിക്കിം എന്നീ ഏഴു ഇന്ത്യൻ സംസ്ഥാനങ്ങളിലായാണു ചിത്രീകരണം നടന്നത്. കേരളത്തിൽ നിന്നു നാഗാലാന്റിലേക്ക് ബൈക്ക് പര്യടനം നടത്തുന്ന രണ്ടു കലാലയ വിദ്യാർത്ഥികളുടെ കഥയാണു പറയുന്നത്.
 
2. ട്രാഫിക്
 
webdunia
രാജേഷ് പിള്ള സവിധാനം ചെയ്ത് 2011 ജനുവരി 7-ന് പുറത്തിറങ്ങിയ ചിത്രമാണ്‌ ട്രാഫിക്. ശ്രീനിവാസൻ, റഹ്‌മാൻ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, അനൂപ് മേനോൻ, വിനീത് ശ്രീനിവാസൻ, സന്ധ്യ, റോമ, രമ്യ നമ്പീശൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. 
 
ബോബി, സഞ്ജയ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. മലയാളത്തിലെ മികച്ച റോഡ് മൂവിസിൽ ഒന്നാം സ്ഥാനം എന്നും ട്രാഫികിന് തന്നെ.
 
3. നമ്പർ 20 മദ്രാസ് മെയിൽ 
 
webdunia
മലയാളത്തിലെ മികച്ച യാത്രാ ചിത്രങ്ങളിൽ ഒന്നാണ് നമ്പർ 20 മദ്രാസ് മെയിൽ. മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ മമ്മൂട്ടി അതിഥിയായി എത്തുന്നുണ്ട്. മമ്മൂട്ടിയെന്ന മെഗാസ്റ്റാർ ആയി തന്നെയാണ് താരം ചിത്രത്തിൽ എത്തുന്നത്. 
 
തിരുവനന്തപുരത്ത് നിന്നും മദ്രാസ് വരെയുള്ള ട്രെയിൻ യാത്രയിൽ നടക്കുന്ന കൊലപാതകത്തെ കുറിച്ചുള്ള രഹസ്യം അനാവരണം ചെയ്യുന്ന ഈ സിനിമ പകുതിയും ട്രെയിനിലാണ്‌ ചിത്രീകരിച്ചിരിക്കുന്നത്.
 
4. റാണി പത്മിനി
 
webdunia
ആഷിഖ് അബു സംവിധാനം ചെയ്ത് 'റാണി പത്മിനി' എന്ന ചിത്രത്തില്‍ മഞ്ജു വാര്യരും റിമ കല്ലിങ്കലും ആയിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. പരിചിതമായ രണ്ട് സ്ത്രീകളുടെ ഒരു യാത്ര പ്രമേയമാക്കിയാണ് ചിത്രം. രണ്ട് പേര്‍ക്കും രണ്ട് ലക്ഷ്യങ്ങളാണ്. കൊച്ചിയില്‍ നിന്ന് തുടങ്ങി, ദില്ലി വഴി ഹിമാചല്‍പ്രപദേശിലേക്ക് നീളുന്നതാണ് യാത്ര. 2015ലാണ് ചിത്രം റിലീസ് ചെയ്തത്.
 
5. നോർത്ത് 24 കാതം
 
webdunia
ഫഹദ് ഫാസിൽ എന്ന നടന്റെ അഭിനയ മികവ് വ്യക്തമാക്കിയ മറ്റൊരു ചിത്രമാണ് നോർത്ത് 24 കാതം. അനിൽ രാധാകൃഷ്ണൻ മേനോൻ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം 2013 സെപ്റ്റംബർ 15-നാണ് പുറത്തിറങ്ങിയത്. നെടുമുടി വേണു,സ്വാതി റെഡ്ഡി എന്നിവർ പ്രധാന വേഷങ്ങളിലഭിച്ച ചിത്രം ഒരു റോഡ് മൂവി ആണ്.  
 
6. ഭ്രമരം
 
webdunia
മോഹൻലാൽ നായകനായ ഭ്രമരം സംവിധാനം ചെയ്തത് ബ്ലസി ആണ്. 2009 ലാണ് ചിത്രം സംവിധാനം ചെയ്തത്. മോഹൻലാൽ പ്രധാന കഥാപാത്രമായ ശിവൻ കുട്ടിയെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത് ബ്ലെസ്സി തന്നെയാണ്‌. മികഛ ഒരു റോഡ് മൂവിയാണ് ഈ ചിത്രം.
 
7. പാസഞ്ചർ
 
webdunia
വിജയ്‌ കമ്പയന്‍സിന്റെ ബാനറില്‍ നവാഗതനായ രഞ്‌‌ജിത്ത്‌ ശങ്കര്‍ രചനയും സംവിധാനവും നിര്‍വഹിച്ച പാസഞ്ചർ ദിലീപിന്റേയും മം‌മ്തയുടേയും അഭിനയ ജീവിതത്തിലെ മികച്ച സിനിമയും കഥാപാത്രവുമാണ്. മികച്ച ഒരു ട്രാവൽ മൂവി കൂടിയാണ് പാസഞ്ചർ
 
8. അങ്കിൾ
 
webdunia
നവാഗതനായ ഗിരീഷ് ദാമോദർ സംവിധാനം ചെയ്ത ചിത്രമാണ് അങ്കിൾ. ജോയ് മാത്യുവിന്റെ തിരക്കഥയിൽ മമ്മൂട്ടിയാണ് നായകനായത്. ഏറെ പ്രശംസ പിടിച്ചുപറ്റിയ ചിത്രം ഒരു റോഡ് മൂവി ആണ്. മമ്മൂട്ടിക്കൊപ്പം, കാർത്തിക, ജോയ് മാത്യു, മുത്തുമണി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
9. ചാർലി
 
webdunia
ന്യുജനറേഷന്റെ ആഗ്രഹമെന്താണെന്ന് ചോദിച്ചാൽ യാത്ര എന്നാകും ഉത്തരം. യാത്രയെ കുറിച്ച് പറയുമ്പോൾ ഓർമ വരുന്ന സിനിമയേതെന്ന് ചോദിച്ചാൽ ‘ചാർലി’ എന്നും. വേറൊന്നും കൊണ്ടല്ല, ചെറുപ്പക്കാർ ആഗ്രഹിക്കുന്ന യാത്രകളും ജീവിതവുമാണ് ചാർലിയിലെ ചാർലിയുടേത്. 
 
മാർട്ടിൻ പ്രക്കാട്ട് സംവിധാനവും സഹ നിർമ്മാണവും ചെയ്ത ചിത്രത്തിൽ ദുൽഖർ സൽമാൻ, പാർവ്വതി മേനോൻ,അപർണ ഗോപിനാഥ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും അനുകൂലമായ പ്രതികരണം ലഭിച്ച ചിത്രം 2015ലാണ് റിലീസ് ആയത്. 
 
10. വീട്ടിലേക്കുള്ള വഴി
 
webdunia
ഡോ ഡി. ബിജു സംവിധാനം ചെയ്ത ചിത്രമാണ് വീട്ടിലേക്കുള്ള വഴി. മികച്ച മലയാളചിത്രത്തിനുള്ള 2010 ലെ ദേശീയ അവാർഡ് നേടിയ ചലച്ചിത്രമാണിത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം മലയാളത്തിലെ മികച്ച റോഡ് മൂവീസിൽ ഒന്നാണ്. 
 
ഏറ്റവും നല്ല ഛായാഗ്രാഹകനും മികച്ച ലാബിനുമുള്ള 2010 - ലെ കേരളാ സംസ്ഥാന പുരസ്കാരവും ഈ ചിത്രം നേടി. 2011 ലാണ് ചിത്രം റിലീസ് ചെയ്തത്. കെയ്‌റോ അന്താരാഷ്ട്ര ഫിലിംഫെസ്റ്റിവലിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിവിനും പെപ്പെയും ഒന്നിക്കുന്നു, അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ ചിത്രം!