Webdunia - Bharat's app for daily news and videos

Install App

‘അയാളെന്നെ ഫോണിൽ വിളിച്ച്‌ ചീത്ത പറഞ്ഞു, ഇതുകേട്ട് ഭാര്യ ചിരിക്കുന്നു‘- രൂക്ഷവിമര്‍ശനവുമായി അമല പോള്‍

Webdunia
വ്യാഴം, 25 ഒക്‌ടോബര്‍ 2018 (12:11 IST)
സിനിമാ മേഖലകളിൽ ഇപ്പോൾ മീ ടൂവും സ്ഥിരം ചർച്ചാവിഷയമാണ്. തമിഴ് സിനിമാ സംവിധായകൻ സൂസി ഗണേശനില്‍ നിന്നും തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തി അമല പോൾ രംഗത്തെത്തിയിരുന്നു. ഇത് കണ്ട സുനിയും ഭാര്യയും തന്നെ വിളിച്ചുവെന്നും എന്നാൽ അവരുടെ ഭാഗത്ത് നിന്നുമുണ്ടായ അഭിപ്രായം അറിഞ്ഞപ്പോൾ അത് തന്നെ ഞെട്ടിച്ചുവെന്നും അമല പോൾ പറയുന്നു.
 
‘എന്റെ ജീവിതത്തിലെ ഞെട്ടിക്കുന്നൊരു സംഭവമാണ് ഇപ്പോള്‍ ഉണ്ടായത്. എന്റെ ട്വീറ്റുമായി ബന്ധപ്പെട്ട് സുസി ഗണേശനും ഭാര്യയും ഫോണില്‍ വിളിക്കുകയുണ്ടായി. അയാളുടെ ഭാര്യയെ ഞാന്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ സുസി എന്നെ ചീത്തവിളിക്കുകയാണ് ഉണ്ടായത്. എന്നെ അത്ഭുതപ്പെടുത്തിയത് ഇതല്ല, ഇയാള്‍ ഇത് പറയുമ്പോള്‍ ഭാര്യയായ ഈ സ്ത്രീ ചിരിക്കുകയാണ്. പിന്നീട് ഇവര്‍ രണ്ടുപേരും കൂടി ചേര്‍ന്ന് എന്നെ നാണംകെടുത്താന്‍ തുടങ്ങി. ഇത്തരം ശ്രമങ്ങളിലൂടെ എന്നെ പേടിപ്പിക്കാം എന്നാകും അവരുടെ വിചാരം.’-അമല പോള്‍ പറഞ്ഞു.
 
'സ്ത്രീകള്‍ക്ക് യാതൊരു ബഹുമാനവും കൊടുക്കാത്ത ഇരട്ട വ്യക്തിത്വമുള്ള ആളാണ് സൂസി. സൂസി സംവിധാനം ചെയ്ത തിരുട്ടുപയലെ 2വിലെ നായികയായിരുന്നു ഞാന്‍. പ്രധാനനായികയായിട്ടു കൂടി എനിക്കും മോശമായ അനുഭവങ്ങള്‍ നേരിടേണ്ടി വന്നു. ദ്വയാര്‍ത്ഥ പ്രയോഗങ്ങൾ‍, അശ്ലീലചുവയോടെയുള്ള സംസാരം, വേറെ അര്‍ത്ഥം വെച്ചുള്ള ഓഫറുകൾ‍, ആവശ്യമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കുക. എന്നിങ്ങനെ മോശമായ കാര്യങ്ങൾ തിരുട്ടുപയലേ 2വില്‍ അനുഭവിക്കേണ്ടി വന്നു. മാനസികമായി തളര്‍ന്നുപോയെന്നു പറയാം. അതുകൊണ്ട് തന്നെ ലീന പറയുന്ന കാര്യങ്ങള്‍ എനിക്ക് മനസ്സിലാക്കാന്‍ കഴിയു'മെന്നാണ് അമലാ പോള്‍ പറഞ്ഞത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments