പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലെ ഒരു ഫാസിസ്റ്റ് ഭരണാധികാരിയെ രാജ്യത്തിന് ആവശ്യമില്ലെന്ന് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും സാമൂഹ്യപ്രവര്‍ത്തകയുമായ രോഹിണി. മോദി ഇനി വീണ്ടും മത്സരിക്കരുതെന്നാണ് ആഗ്രഹിക്കുന്നതെന്നും രോഹിണി മനോരമ ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
കഴിഞ്ഞ നാലഞ്ച് വര്‍ഷത്തിനിടെ ഒരുപാട് ഹിന്ദുത്വവല്‍ക്കരണം കണ്ടു. തങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെ ഇല്ലായ്മ ചെയ്യുന്നവര്‍ക്ക് ഒപ്പം നില്‍ക്കുന്ന ഭരണാധികാരിയെ ആവശ്യമില്ലെന്നും രോഹിണി പറയുന്നു. കമല്‍ഹാസന് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ കഴിവുണ്ട് എന്നതില്‍ സംശയമൊന്നുമില്ലെന്നും എന്നാല്‍ ആ കഴിവ് എന്തിനാണ് ഉപയോഗിക്കുന്നതെന്നാണ് പ്രധാനമെന്നും രോഹിണി പറഞ്ഞു.
തമിഴ്‌നാട് രാഷ്ട്രീയത്തില്‍ കരുണാനിധിയും ജയലളിതയും ഇല്ലാത്ത ഒരു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആരാണ് ജനങ്ങള്‍ക്ക് വേണ്ടി നില്‍ക്കുന്നതെന്നും ജനങ്ങള്‍ക്ക് വേണ്ടി പണിയെടുക്കുന്നതെന്നും പൊതുജനം തിരിച്ചറിയണമെന്നും രോഹിണി അഭിപ്രായപ്പെട്ടു.