കശ്‌മീരികൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരായാണ് ഇന്ത്യയുടെ പോരാട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദം മൂലം ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിച്ചത് കശ്‌മീരികളാണ്. രാജ്യം മുഴുവന്‍ അവര്‍ക്കു പിന്തുണ നല്‍കുകയാണു വേണ്ടതെന്നും അദ്ദേഹം
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീര്‍ സ്വദേശികളെ ആക്രമിക്കുന്നത് ശരിയായ നടപടിയല്ല. അവരെ സംരക്ഷിക്കുക തന്റെ ഉത്തരവാദിത്തമാണെന്നും രാജസ്ഥാനിലെ ടോങ്കിൽ റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെ പ്രധാനമന്ത്രി വ്യക്തമാക്കി.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്‌മീരിലെ യുവാക്കളും അസ്വസ്ഥരാണ്. ഇന്ത്യ - പാക് പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വാക്കു തന്നിരുന്നു. എന്നാൽ, അദ്ദേഹം വാക്ക്പാലിച്ചില്ലെന്നും മോദി കുറ്റപ്പെടുത്തി.
മുന്‍ നയങ്ങളില്‍ നിന്നും പാക് സര്‍ക്കാര്‍ മാറിയെന്ന് അവകാശപ്പെടുന്ന ഭരണ നേതൃത്വത്തിന്റെ കഴിവ് പരിശോധിക്കുന്നതാണ് പുൽവാമ ഭീകരാക്രമണമെന്നും മോദി പറഞ്ഞു.