അഭിമന്യുവിന്റെ കൊലപാതകം; ക്യാംപസ് ഫ്രണ്ട് പ്രവർത്തകരായ രണ്ട് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു
അഭിമന്യുവിന്റെ കുടുംബത്തിന് ധനസഹായം നൽകി കൊളേജ്
എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിൽ ഉൾപ്പെട്ട രണ്ട് ക്യാംപസ് ഫ്രണ്ട് പ്രവർത്തകരായ രണ്ട് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തതായി കൊളേജ് അധിക്രതർ അറിയിച്ചു.
സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. അഭിമന്യുവിന്റെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ ധനസഹായം നൽകാൻ കോളെജ് തീരുമാനിച്ചു. സംഭവത്തിൽ മൂന്നാം വര്‍ഷ അറബിക് വിദ്യാര്‍ത്ഥി മുഹമ്മദ് പ്രവേശനം നേടാനിരിക്കുന്ന ഫാറൂഖ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
കൊലപാതകത്തെ തുടര്‍ന്ന് അടച്ച കോളേജ് നാളെ വീണ്ടും തുറക്കും. സീനിയര്‍ ക്ലാസുകളാണ് നാളെ തുടങ്ങുന്നത്. അനുശോചന യോഗത്തോടെയാകും ക്ലാസുകള്‍ ആരംഭിക്കുക. ഒന്നാം വര്‍ഷ ക്ലാസുകള്‍ തിങ്കളാഴ്ചയേ ആരംഭിക്കു. തിങ്കളാഴ്ചയായിരുന്നു പുതിയ ബാച്ചിന് ക്ലാസ് ആരംഭിക്കേണ്ടിയിരുന്നത്.
അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ എട്ട് പ്രതികള്‍ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. ഇവരില്‍ രണ്ട് പേര്‍ സംസ്ഥാനം വിട്ടുവെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. ഇതിനാലാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ പൊലീസ് ഒരുങ്ങുന്നത്. കേസില്‍ മൊത്തം 15 പ്രതികള്‍ ഉണ്ടെന്നാണ് പൊലീസ് കരുതുന്നത്.