Webdunia - Bharat's app for daily news and videos

Install App

വിശന്നപ്പോൾ ബാറിൽ കയറി പാൽ ആവശ്യപ്പെട്ട് മൂന്ന് വയസ്സുകാരി; വൈറലായി വീഡിയോ

ക്രൊയേഷ്യയില്‍ അവധി ആഘോഷിക്കാനെത്തിയതാണ് മിലയുടെ കുടുംബം.

Webdunia
വെള്ളി, 6 സെപ്‌റ്റംബര്‍ 2019 (09:53 IST)
കുട്ടികള്‍ക്ക് വിശന്നു കഴിഞ്ഞാല്‍ കരയുകയോ വാശിപിടിക്കുകയോ ചെയ്യുന്നത് പതിവാണ്. അവരെ സമാധാനിപ്പിക്കാന്‍ വലിയ ബുദ്ധിമുട്ടാണുതാനും. എന്നാല്‍ മൂന്നുവയസ്സുകാരി മില ആന്‍ഡേഴ്‌സണ്‍ അങ്ങനെയല്ല. സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്ന ഒരു ചെറു വിഡീയോയിലെ താരം മിലയാണ്. ക്രൊയേഷ്യയില്‍ അവധി ആഘോഷിക്കാനെത്തിയതാണ് മിലയുടെ കുടുംബം.
 
മാതാപിതാക്കളായ ബെന്‍, സോഫി എന്നിവര്‍ക്കൊപ്പമാണ് മിലയെത്തിയത്. പുറത്ത് കറങ്ങാനിറങ്ങിയ ബെന്നും സോഫിയും മിലയ്ക്കുള്ള പാല്‍ എടുക്കാന്‍ മറന്നു. സ്വിമ്മിംഗ്പൂളില്‍ ഇറങ്ങുന്നതിനിടെ മിലക്ക് വിശന്നു. പാല്‍ ഇല്ലെന്ന് മനസ്സിലായതോടെ മില പൂളില്‍ നിന്ന് കയറി. പൂളിനടുത്തുള്ള ബാറില്‍ കയറി, ഒരു കുപ്പിയില്‍ പാല്‍ വേണമെന്ന് പറഞ്ഞു. ഇവിടെ പാല്‍ ഇല്ലെന്ന് ബാര്‍ ജീവനക്കാര്‍ പറഞ്ഞതോടെ ഒരു ഗ്ലാസ് പാല്‍ ആണെങ്കിലും മതിയെന്നായി മില.
 
ബാറില്‍ കയറി പാല്‍ വാങ്ങാന്‍ ഇരുന്ന മകളുടെ വിഡിയോ പിതാവ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ”ബാഗില്‍ പാല്‍ ഇല്ലെന്ന് പറഞ്ഞതോടെ പാല്‍ വാങ്ങാന്‍ വന്നതാണ് മകള്‍. പാല്‍ ചോദിച്ചത് ബാറില്‍ കയറിയാണെന്ന് മാത്രം. ഏതായാലും ബാര്‍ ജീവനക്കാര്‍ അവള്‍ക്കൊരു ഗ്ലാസ് പാല്‍ നല്‍കി” ബെന്‍ കുറിച്ചു. മൂന്നുവയസ്സുകാരിയുടെ ആത്മവിശ്വാസത്തെ പ്രശംസിച്ച് നിരവധി പേര്‍ ട്വിറ്ററില്‍ ഈ വിഡിയോ പങ്കുവെക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments