Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ദിവസവും അരമണിക്കൂർ വ്യായാമം, ഹൃദയാഘാതം ആ വഴി വരില്ല!

ദിവസവും അരമണിക്കൂർ വ്യായാമം, ഹൃദയാഘാതം ആ വഴി വരില്ല!
, വെള്ളി, 22 മാര്‍ച്ച് 2019 (22:16 IST)
ഹൃദയപേശികളിലേക്ക് രക്തം എത്തിച്ചുകൊടുക്കുന്ന കൊറോണറി ധമനികളില്‍ രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതം അഥവാ ഹാര്‍ട്ട്‌ അറ്റാക്ക് ഉണ്ടാവുന്നത്. കൊഴുപ്പടിഞ്ഞു കൂടിയാല്‍ രക്തക്കുഴലുകളുടെ വ്യാസം വളരെ ചുരുങ്ങുകയും ഏതു നിമിഷവും പൂര്‍ണ്ണമായി അടഞ്ഞു രക്തയോട്ടം സ്തംഭിക്കുകയും ചെയ്യും. രക്തയോട്ടം സ്തംഭിക്കുമ്പോള്‍ രക്തം കട്ടപിടിക്കും. അങ്ങിനെ ഹൃദയപേശികള്‍ക്ക് ആവശ്യമായ രക്തം ലഭിക്കാതെ വരുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്.
 
ജീവിത രീതിയിലേയും ഭക്ഷണരീതിയിലേയും മാറ്റമാണ് ഹാര്‍ട്ട് അറ്റാക്ക് രോഗികളുടെ എണ്ണം പകുതി മടങ്ങ് വര്‍ധിക്കാന്‍ കാരണമായത്. ഒരല്‍പം കരുതലും ശ്രദ്ധയും വെച്ചുപുലര്‍ത്തുകയാണെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞേക്കും. കൊറോണറി ധമനികളില്‍ ബ്ലോക്കുണ്ടാകുന്ന അവസ്ഥ ഒരിക്കല്‍ വന്നുകഴിഞ്ഞാല്‍ ശാശ്വതമായ രോഗമുക്തി ലഭിക്കില്ല. അതിനാല്‍ രോഗം വന്നശേഷം ചികിത്സിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത് രോഗപ്രതിരോധത്തിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതാണ്. 
 
പല രോഗങ്ങളുടേയും കാരണം തിരഞ്ഞു പോയാല്‍ ഏതൊരാളും ചെന്നെത്തി നില്‍ക്കുക പാരമ്പര്യം എന്ന വേരിലേക്കായിരിക്കും. ബിപി, പ്രമേഹം, കൊളസ്‌ട്രോള്‍, പൊണ്ണത്തടി, അലര്‍ജി എന്നിങ്ങനെയുള്ള പല രോഗങ്ങളുടെയും കാരണം പാരമ്പര്യമായേക്കാന്‍ സാധ്യതയുമുണ്ട്. ഹൃദയാഘാതം എന്നത് ഒരു പാരമ്പര്യ രോഗമാണെന്ന് ധാരണ പൊതുവെ എല്ലാവരിലുമുണ്ട്. എന്നാല്‍ ഒരു കാരണവശാലും ഹൃദയാഘാതം എന്നത് ഒരു പാരമ്പര്യ രോഗമല്ലെന്നാണ് പല പഠനങ്ങളും പറയുന്നത്. 
 
നമ്മുടെ ജീവിതത്തില്‍ നല്ല ചില ശീലങ്ങള്‍ കൃത്യമായി പാലിക്കുകയാണെങ്കില്‍ ഹൃദയാഘാതത്തെ അകറ്റി നിര്‍ത്താന്‍ സാധിക്കും‍. പച്ചക്കറികളും പഴങ്ങളും ധാരാളമടങ്ങിയതും കൊഴുപ്പും ഉപ്പും കുറഞ്ഞതുമായ ഭക്ഷണം ശീലമാക്കണം. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, ബേക്കറി പലഹാരങ്ങള്‍ എന്നിവ കഴിവതും ഒഴിവാക്കണം. മത്സ്യം കറിവച്ചു കഴിക്കുന്നത് ഉത്തമമാണ്. ദിവസവും അര മണിക്കൂര്‍ വ്യായാമം ചെയ്യുന്നതിലൂടെ ഹൃദ്രോഗസാധ്യത മുപ്പത് ശതമാനത്തോളം കുറയ്ക്കുവാന്‍ സാധിക്കുമെന്നും പഠങ്ങള്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാലുവേദനയെ സൂക്ഷിക്കണം, അത് പലതിന്റെയും ലക്ഷണമാകാം