Webdunia - Bharat's app for daily news and videos

Install App

ടിയാഗോയും ടിഗോറും കുതിച്ചപ്പോള്‍ ഹോണ്ട കിതച്ചു; വില്പനയില്‍ തകര്‍പ്പന്‍ മുന്നേറ്റവുമായി ടാറ്റ !

വില്‍പനയില്‍ ഹോണ്ടയെ പിന്തള്ളി ടാറ്റയുടെ മുന്നേറ്റം

Webdunia
തിങ്കള്‍, 12 ജൂണ്‍ 2017 (12:47 IST)
രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ കാര്‍ നിര്‍മ്മാതാക്കളായി ടാറ്റ മോട്ടോര്‍സ്. 2017 മെയ് മാസത്തെ വില്‍പന കണക്കുകളുടെ പശ്ചാത്തലത്തിലാണ് ഹോണ്ടയെ മറികടന്നുള്ള ടാറ്റയുടെ മുന്നേറ്റം. 8.63 ശതമാനത്തിന്റെ വര്‍ധനവാണ് പാസഞ്ചര്‍ കാറുകളുടെ ആഭ്യന്തര വില്‍പനയില്‍ മെയ് മാസത്തില്‍ മാത്രം രേഖപ്പെടുത്തിയിരിക്കുന്നത്. 
 
ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളുടെ സംഘടനയായ സിയാമാണ് ഇക്കാര്യം സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. നിരയില്‍ പുതുതായി എത്തിയ ടിയാഗോ, ടിഗോര്‍, ഹെക്‌സ എന്നീ മോഡലുകള്‍ക്ക് ആവശ്യക്കാര്‍ കൂടിയതാണ് ടാറ്റയുടെ മുന്നേറ്റത്തിനു കാരണമായത്. 12499 യൂണിറ്റുകളാണ് മെയ് മാസം ടാറ്റ വില്‍പന നടത്തിയത്. അതേസമയം 11278 യൂണിറ്റുകള്‍ മാത്രമാണ് ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ട വിറ്റത്. 
 
സിറ്റി ഫെയ്‌സ് ലിഫ്റ്റ്, ഡബ്ല്യുആര്‍-വി ക്രോസോവര്‍ എന്നീ മോഡലുകളെ അവതരിപ്പിച്ചിട്ടും വില്‍പനയില്‍ ഹോണ്ട പിന്നോക്കം പോയി എന്നതാണ് ശ്രദ്ധേയം. അതേസമയം, പാസഞ്ചര്‍ കാറുകളില്‍ നിന്നും പ്രീമിയം ശ്രേണിയിലേക്ക് ശ്രദ്ധ ചെലുത്തുന്നതുകൊണ്ടാണ് ഈ അവസ്ഥയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.  പുതിയ സിറ്റിയില്‍ 33000 ബുക്കിംഗും ഡബ്ല്യുആര്‍-വിയില്‍ 18000 ബുക്കിംഗുമാണ് ഹോണ്ടയെ തേടിയെത്തിയത്.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments