Webdunia - Bharat's app for daily news and videos

Install App

ഞെട്ടാന്‍ തയ്യാറായിക്കോളൂ... ഗൂഗിള്‍ പിക്സല്‍ ഫോണുകള്‍ക്ക് 13,000 രൂപ ?

ഗൂഗിള്‍ പിക്സല്‍ ഫോണുകള്‍ക്ക് വന്‍ വിലക്കുറവ്

Webdunia
വെള്ളി, 5 മെയ് 2017 (12:43 IST)
വമ്പന്‍ ക്യാഷ്ബാക്ക് ഓഫറുകളുമായി ഗൂഗിള്‍ പിക്സല്‍. ഓണ്‍ലൈനായും ഓഫ് ലൈനായും പിക്സല്‍ ഫോണുകള്‍ വാങ്ങുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുകയെന്ന് ഗാഡ്ജറ്റ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗൂഗിള്‍ പിക്സല്‍, പിക്സല്‍ എക്സ്എല്‍ ഫോണുകള്‍ വാങ്ങുന്നവര്‍ക്കും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇഎംഐയായി ഫോണ്‍ വാങ്ങുന്നവര്‍ക്കും 13,000 രൂപ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 
 
മെയ് 31നുള്ളില്‍ ഫോണ്‍ സ്വന്തമാക്കുന്നവര്‍ക്ക് മാത്രമായിരിക്കും ഈ ഓഫര്‍ ലഭിക്കുക. പിക്സല്‍ ഫോണ്‍ വാങ്ങുന്നവരുടെ അക്കൗണ്ടിലേക്ക് 90 ദിവസത്തിനകം ക്യാഷ് ബാക്ക് ലഭിക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു. എച്ച്ഡിഎഫ്സി, സിറ്റിബാങ്ക്, ആക്സിസ് ബാങ്ക് എന്നിങ്ങനെ മുന്‍നിര ബാങ്കുകള്‍ വഴി പര്‍ച്ചേസ് നടത്തുന്നവര്‍ക്കെല്ലാം ക്യാഷ്ബാക്ക് ഡിസ്കൗണ്ട് ലഭ്യമാകുമെന്നും പറയുന്നു. 
 
ഗൂഗിള്‍ പിക്സല്‍ 32 ജിബി ഫോണിന് 57,000 രൂപയും 128 ജിബി ഫോണിന് 67,000 രൂപയും പിക്സല്‍ എക്സ്എല്ലിന്റെ 128 ജിബി മോഡലിന് 76,000 രൂപയും 32 ജിബിക്ക് 67,000 രൂപയുമാണ് വില. ഈ ഈ വിലകളില്‍ നിന്നായിരിക്കും 13,000 രൂപ കുറയുക. ഗൂഗിള്‍ പിക്സല്‍  5ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയുമായെത്തുമ്പോള്‍, എക്സ്എല്ലില്‍ 5.5 ഇഞ്ച് ഡിസ്പ്ലേയാണ് ഗൂഗിള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.     
 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments