Webdunia - Bharat's app for daily news and videos

Install App

അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി ഗൂഗിള്‍ സ്മാര്‍ട്ട്‌ഫോണ്‍ ‘പിക്‌സല്‍ 2’ വിപണിയിലേക്ക് !

ഗൂഗിള്‍ സ്മാര്‍ട്ട്‌ഫോണ്‍ പിക്‌സല്‍ 2 ഒക്ടോബറില്‍

Webdunia
ഞായര്‍, 16 ജൂലൈ 2017 (13:00 IST)
ഗൂഗിളിന്റെ സ്വന്തം സ്മാര്‍ട്ട്‌ഫോണായ പിക്‌സല്‍ നേടിയ വലിയ വിജയത്തിനു ശേഷം കൂടുതല്‍ ഫീച്ചറുകളടങ്ങിയ മറ്റൊരു സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തിക്കാന്‍ കമ്പനി ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. പിക്‌സല്‍, പിക്‌സല്‍ എക്‌സ്എല്‍ എന്നീ ഫോണുകള്‍ക്ക് പിന്നാലെ പിക്‌സല്‍ 2 എന്ന തകര്‍പ്പന്‍ ഫോണുമായാണ് ഗൂഗിള്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ട്.
 
മുമ്പ് വിപണിയിയെത്തിച്ച ഫോണുകളുടെ നിര്‍മാണത്തിലും പങ്കാളിയായ എച്ച്ടിസി തന്നെയാണ് ഈ ഫോണിന്റെ നിര്‍മാണത്തിലും ഗൂഗിളിന്റെ പ്രധാന പങ്കാളി. 4.97 ഇഞ്ച് ഡിസ്‌പ്ലേയുള്ള സ്റ്റാന്‍ഡേര്‍ഡ് പിക്‌സല്‍ ഫോണായിരിക്കും എച്ച്ടിസി നിര്‍മിക്കുക. അതേസമയം 5.99 ഇഞ്ച് വലിപ്പമുള്ള പിക്‌സല്‍ ഇത്തവണ നിര്‍മിക്കുന്നത് എല്‍ജിയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 
 
വാട്ടര്‍പ്രൂഫ് ഫോണുകള്‍ അവതരിപ്പിച്ച് തരംഗം സൃഷ്ടിക്കുകയാണ് ഗൂഗിളിന്റെ ലക്ഷ്യമെന്നാണ് സൂചന. വലിപ്പമേറിയ മോഡലില്‍ ഹെഡ്‌ഫോണ്‍ ജാക്ക് ഉണ്ടായിരിക്കില്ലെന്നും പറായ്യൂണ്ണൂ. പുതിയ ഈ പിക്‌സല്‍ ഫോണുകള്‍ ഒക്ടോബറില്‍ പുതിയ ആന്‍ഡ്രോയ്ഡ് പതിപ്പിനൊപ്പമായിരിക്കും ഗൂഗിള്‍ അവതരിപ്പിക്കുക. മറ്റുള്ള ഫീച്ചറുകള്‍ എന്തെല്ലാമായിരിക്കുമെന്ന കാര്യത്തില്‍ വ്യക്തയില്ല.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments