റിസർവ് ബാങ്ക് നിയന്ത്രണമേർപ്പെടുത്തിയതിന് പിന്നാലെ ഓഹരിവിപണിയിൽ കൂപ്പുകുത്തി യെസ് ബങ്ക്. 82 ശതമാനമാണ് യെസ് ബാങ്കിന്റെ ഓഹരി വിലയിൽ ഇടിവുണ്ടായിരിക്കുന്നത്. എക്കാലത്തേയും കുറഞ്ഞ് നിലവാരമായ 5.65 എന്ന നിലയിലേക്ക് ഓഹരി വില താഴ്ന്നു. രവിലെ 33.1 എന്ന നിലവാരത്തിലായിരുന്നു ഓഹരി വില. എന്നൽ പിന്നീട് വില ഇടിയുകായായിരുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ആർബിഐ യെസ് ബാങ്കിന് മേൽ നിയന്ത്രണം കൊണ്ടുവന്നത്. നിയന്ത്രണത്തെ തുടർന്ന് നിക്ഷേപകർക്ക് പിൻവലിക്കാവുന്ന പരമാവധി തുക 50,000 രൂപയാക്കി റിസർവ് ബാങ്ക് നിജപ്പെടുത്തി. ഒന്നിൽകൂടുതൽ അക്കൗണ്ടുകൾ ഉണ്ടെങ്കിൽ പോലും 50000 രൂപക്ക് മുകളിൽ പിൻവലിക്കാനാകില്ല.
ഒരു മാസത്തേക്കാണ് റിസർവ് ബാങ്ക് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. എന്നാൽ വിവാഹം ചികിത്സ, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്ക് ഈ നിയന്ത്രണം ബാധകമാകില്ല. 5 ലക്ഷം രുപ വരെ അടിയന്തര ആവശ്യങ്ങൾക്കായി പണം പിൻവലിക്കാം. യെസ് ബങ്കിന്റെ ഡയറക്ടർമാരെ സസ്പെൻഡ് ചെയ്ത റിസർവ് ബാങ്ക് പകരം എസ്‌ബിഐ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പ്രശാന്ത്‌കുമാറിനെ അഡ്‌മിനിസ്‌ട്രേറ്ററായി നിയോഗിച്ചു.
വ്യാഴാഴ്‌ച രാത്രിയോടെയാണ് റിസർവ് ബാങ്ക് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. നിക്ഷേപകരുടെ താല്‍പ്പര്യങ്ങളും പൊതുതാല്‍പ്പര്യവും കണക്കിലെടുക്കുമ്പോള്‍ മൊറട്ടോറിയം പ്രഖ്യാപിക്കലല്ലാതെ മറ്റ് മാര്‍ങ്ങളില്ല. നിക്ഷേപങ്ങൾ സുരക്ഷിതാമായിരിക്കുമെന്നും നിക്ഷേപകർ ഭയപ്പെടേണ്ടതില്ലെന്നും റിസർവ് ബാങ്ക് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
കടുത്ത സാമ്പത്തിക പ്രാതിസന്ധി നേരിടുന്ന യെസ് ബാങ്കിന്റെ ഓഹരികൾ എസ്‌ബിഐയുടെ നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യം ഏറ്റെടുക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ആയിരത്തി ഒരുനൂറിലേറെ ബ്രാഞ്ചുകളാണ് ഇന്ത്യയിലാകെ യെസ് ബാങ്കിനുള്ളത്.