തദ്ദേശ സ്യയംഭരണ തിരഞ്ഞെടുപ്പിൽ 2015ലെ വോട്ടർ പട്ടിക ഉപയോഗിക്കരുത് എന്ന ഹൈക്കോടതി ഡിവിഷൻ ബന്ധിനെ വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഹർജിയിലാണ് ചീഫ് ജെസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
വോട്ടർപട്ടികയിൽ തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് വിവേചനാധികാരമുണ്ട് എന്ന് കൊടതി നിരീക്ഷിച്ചു. 2019ലെ വോട്ടർപട്ടിക അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്താൻ പത്തുകോടിയോളം രൂപ അധിക ചിലവ് വരുമെന്നും, തെരഞ്ഞെടുപ്പ് വൈകിപ്പിക്ക മത്രമാണ് കമ്മീഷന്റെ നടപടിയെ എതിർക്കുന്നവരുടെ ലക്ഷ്യം എന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെകെ വേണുഗോപാൽ ആരോപിച്ചു.
2019ലെ വോട്ടർപ്പട്ടിക വാർഡ് അടിസ്ഥാനത്തിലേക്ക് പുനഃക്രമീകരിക്കുക മാത്രമാണ് വേണ്ടതെന്ന് കോൺഗ്രസിനുവേണ്ടി ഹാജരായ മുതിർന്ന അഭീഭാഷകൻ അഭിഷേക് സിങ്‌വി വാദം ഉന്നയിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല കേസ് രണ്ടാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും. 2015ലെ വോട്ടർപട്ടിക അടിസ്ഥാനപ്പെടുത്തിയാണ് തദ്ദേശ തെരഞ്ഞെടുപ്പിനായി കരട് വോട്ടർപട്ടിക തയ്യാറക്കിയത്, ഇതിനെതിരെ കോൺഗ്രസ് ഉൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടികൾ രംഗത്തുവരികയായിരുന്നു.
2015ലെ വോട്ടർപട്ടിക ഉപയോഗിക്കുന്നത് എതിർത്തുനൽകിയ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെ ഡിവിഷൻ ബെഞ്ചിനെ സാമീപിച്ചതോടെയാണ് 2015ലെ വോട്ടർപട്ടിക ഉപയോഗിക്കേണ്ടതില്ല എന്ന് ഹൈക്കോ വിധിച്ചത്. ഈ വിധിയാണ് ഇപ്പോൾ സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.