Webdunia - Bharat's app for daily news and videos

Install App

ബജറ്റ് 2019: ഉന്നത വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ 400 കോടി രൂപ, വിദേശ ഇന്ത്യക്കാര്‍ക്ക് ആധാര്‍ കാര്‍ഡ്

Webdunia
വെള്ളി, 5 ജൂലൈ 2019 (12:25 IST)
രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുകയാണ്. എല്‍ ഇ ഡി ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ മിഷന്‍ എല്‍ ഇ ഡി കൊണ്ടുവരും. എല്‍ ഇ ഡി ബള്‍ബ് ഉപയോഗത്തിലൂടെ പ്രതിവര്‍ഷം 18341 കോടി രൂപ നേട്ടം. കൌശല്‍ വികാസ് യോജന വഴി ഒരുകോടി യുവാക്കള്‍ക്ക് പരിശീലനം. തൊഴില്‍ നിയമങ്ങള്‍ ഏകോപിപ്പിച്ച് നാല് കോഡുകളാക്കും. 
 
ബഹിരാകാശ ഗവേഷണ നേട്ടങ്ങള്‍ വാണിജ്യവത്കരിക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി മാത്രം പ്രത്യേക ടി വി ചാനല്‍. തൊഴില്‍ മേഖലയിലെ നിര്‍വചനങ്ങള്‍ ഏകീകരിക്കും. 
 
സ്വയം സഹായ സംഘങ്ങള്‍ക്കുള്ള പലിശയിളവ് എല്ലാ ജില്ലകളിലും കൊണ്ടുവരും. ഓരോ സ്വയം സഹായ സംഘത്തിലെയും ഒരു വനിതയ്ക്ക് ഒരു ലക്ഷം രൂപ വായ്പ. ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ള വിദേശ ഇന്ത്യക്കാര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കും. 
 
എല്ലാ പഞ്ചായത്തുകളിലും ഇന്‍റര്‍നെറ്റ് കൊണ്ടുവരുമെന്ന് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് കൊണ്ട് അറിയിച്ചു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഇന്‍റര്‍നെറ്റ് ഉറപ്പാക്കും. ഗ്രാമീണ ഡിജിറ്റല്‍ സാക്ഷരത മിഷന്‍ വിപുലീകരിക്കും.
 
2024നകം എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കും. ജലസ്രോതസുകളുടെ പരിപാലനത്തിനും വിതരണത്തിനും ജല്‍‌ജീവന്‍ പദ്ധതി. രാജ്യത്തിനൊന്നാകെ ഒറ്റ വൈദ്യുതി ഗ്രിഡ് വരും. ഗ്യാസ് ഗ്രിഡ്, ജല ഗ്രിഡ് എന്നിവയും നടപ്പാക്കും. 
 
ജി എസ് ടി രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് രണ്ടുശതമാനം നികുതിയിളവ്. സാമൂഹ്യ സന്നദ്ധ സംഘടനകള്‍ക്ക് ഫണ്ട് ശേഖരിക്കാന്‍ പ്രത്യേക സംവിധാനം കൊണ്ടുവരും.
 
2022നകം എല്ലാ ഗ്രാമീണകുടുംബങ്ങള്‍ക്കും വൈദ്യുത കണക്ഷനും ഗ്യാസും. ഉന്നത വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ 400 കോടി രൂപ. ഗവേഷണത്തിലൂന്നിയ വിദ്യാഭ്യാസ നയമായിരിക്കും കൊണ്ടുവരിക. ദേശീയ ഗവേഷണ ഫൌണ്ടേഷന്‍ സ്ഥാപിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments